Loading ...

Home USA

അപകടകാരിയായ കാസോവരിസ് പക്ഷിയെ വീട്ടില്‍ വളര്‍ത്തി; ഒടുക്കം അത് യജമാനന്റെ ജീവനെടുത്തു

ഫ്‌ലോറിഡ: ലോകത്തില്‍ പല അപകടകാരിയായ പക്ഷികളും ഉണ്ട്. അതില്‍ ഒന്നാണ് കാസോവരിസ്. ഈ പക്ഷിയെ വളര്‍ത്തി സ്വന്തം ജീവന്‍ ബലികൊടുത്ത ഒരാളുടെ വാര്‍ത്തയാണ് ഇന്ന് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. മാര്‍വിന്‍ ഹാജോസ് എന്ന 75കാരനാണ് അപകടം സംഭവിച്ചത്. മാര്‍വിന്‍ തന്റെ വീടിനോട് ചേര്‍ന്ന തോട്ടത്തിലായിരുന്നു പക്ഷിയെ വളര്‍ത്തിയിരുന്നത്. കാസോവരിസിന്റെ മൂന്ന് സ്പീഷീസ് കൂടി ഈ വീട്ടില്‍ ഉണ്ട്. ഇതിന് പുറമെ അത്യന്തം അപകടകാരിയായ പക്ഷികള്‍ വേറെയുമുണ്ടായിരുന്നു. കാസോവരിസിന് ആറടി നീളമുള്ള മനുഷ്യന്റെ പൊക്കമുണ്ട് കൂടാതെ 200 പൗണ്ട് തൂക്കവും. ഈ പക്ഷി ദിവസം മുഴുവന്‍ നടന്ന് പഴങ്ങള്‍ ഭക്ഷിക്കുന്ന സ്വഭാവക്കാരനാണ്. കാസോവരിസിന്റെ കാലിലെ നഖങ്ങളാണ് ഏറ്റവും അപകടം പിടിച്ചവ. മൂന്ന് വിരലുകളിലും കൂര്‍ത്ത നഖങ്ങളുണ്ട്. നടുവിരലിന് മറ്റുള്ളവയേക്കാള്‍ നീളവും ആഴത്തില്‍ മുറിവേല്‍പ്പിക്കാനും പറ്റും. ഈ നഖം കൊണ്ടുള്ള ആക്രമണത്തിലാണ് മാര്‍വിനും പരിക്കേറ്റതെന്നാണ് കരുതുന്നത്. മാര്‍വിന്‍ ആക്രമിക്കപ്പെട്ടതറിഞ്ഞ് ഉടന്‍ തന്റെ പോലീസ്‌
സ്ഥലത്തെത്തിയിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ മരണം സംഭവിച്ചു. എന്നാല്‍ പക്ഷി ആക്രമിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Related News