Loading ...

Home health

ചുണ്ടുകള്‍ വിണ്ടുപൊട്ടുന്നതിന് പരിഹാരമുണ്ട്

ചുണ്ടു വരളുമ്ബോള്‍ നാവു കൊണ്ടു നനയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ചുണ്ടു കൂടുതല്‍ വരളാനേ ഇടവരുത്തൂ. ഈ ശീലം ഉപേക്ഷിക്കുക. ലിപ് ബാം ഉപയോഗിക്കുമ്ബോള്‍ പെട്രോളിയം, ബീ വാക്‌സ് എന്നിവ കലര്‍ന്നവ ഉപയോഗിക്കുക. സണ്‍സ്‌ക്രീന്‍ അടങ്ങിയ ലിപ്ബാമുകള്‍ ഉപയോഗിക്കുന്നത് കൂടുതല്‍ നല്ലതായിരിക്കും. കടുത്ത വെയില്‍ ചുണ്ട് വരണ്ടതാക്കുകയും കറുപ്പാക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്തും ചുണ്ടു വരണ്ടുപോകാതിരിക്കാന്‍ ഇത് സഹായിക്കുകയും ചെയ്യും.
വായിലൂടെ ശ്വാസം വലിക്കുന്നതും വായ തുറന്നു വച്ച്‌ ഉറങ്ങുന്നതും ചുണ്ടുകള്‍ വരണ്ടുപോകാനുള്ള മറ്റു ചില കാരണങ്ങളാണ്. ഇത്തരം രീതികള്‍ ഉപേക്ഷിക്കുക. വൈറ്റമിന്‍ ബി2 കുറഞ്ഞാലും ചുണ്ടുകള്‍ വിണ്ടുപൊട്ടും. ഈ വൈറ്റമിന്‍ ലഭിക്കാന്‍ പച്ചക്കറികള്‍ ധാരാളം കഴിയ്ക്കുക. ജോജോബ ഓയില്‍, ഷിയ ബട്ടര്‍, വൈറ്റമിന്‍ ഇ എന്നിവ കലര്‍ന്ന ലിപ്ബാമുകള്‍ ഉപയോഗിക്കുക. ഇത് ചുണ്ടിന് ഈര്‍പ്പം നല്‍കും. തേന്‍, ബട്ടര്‍ എന്നിവ ചുണ്ടിന്റെ വരള്‍ച്ച മാറ്റാനുള്ള സ്വാഭാവിക മാര്‍ഗങ്ങളാണ്. ഇവ ചുണ്ട് എപ്പോഴും ഈര്‍പ്പമുള്ളതായി വയ്ക്കാന്‍ ഏറെ ഗുണകരമാണ്. പുകവലി, മദ്യപാനം എന്നീ ശീലങ്ങള്‍ ചുണ്ടു വരണ്ടുപോകാനും ചുണ്ടുകള്‍ കറുക്കാനുമുള്ള കാരണങ്ങളാണ്. ഇത്തരം രീതികള്‍ ഉപേക്ഷിക്കുക. ചുണ്ടുകള്‍ വിണ്ടുപൊട്ടുമ്ബോള്‍ ലിപ്സ്റ്റിക് ഉപയോഗിക്കരുത്. ലിപ്സ്റ്റിക് ഉപയോഗിക്കുന്നവര്‍ ലിപ്ബാം കൂടി ഉപയോഗിക്കുന്നത് നല്ലതാണ്. നല്ലയിനം ലിപ്സ്റ്റിക് ഉപയോഗിക്കേണ്ടതും വളരെ പ്രധാനം. ഗ്ലിസറിന്‍, ആല്‍ക്കഹോള്‍, മെഥനോള്‍, റെറ്റിനോള്‍ എന്നിവ കലര്‍ന്ന ലിപ്ബാമുകള്‍ ഉപയോഗിക്കാതിരിക്കുക. ഇത് ചുണ്ടുകള്‍ എളുപ്പം വരണ്ടുപോകാന്‍ ഇട വരുത്തും. ചുണ്ടില്‍ മൃദുവായ ബ്രഷ് കൊണ്ട് പതുക്കെ ബ്രഷ് ചെയ്യാം. ഇത് വരണ്ട തൊലി നീക്കുന്നതിന് സഹായിക്കും.

Related News