Loading ...

Home health

വൃക്കരോഗങ്ങള്‍ വരാതിരിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ !

ഇന്ന് ആളുകള്‍ നേരിടുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാണ് വൃക്കരോഗങ്ങള്‍. നമ്മുടെ തെറ്റായ ആഹാര ശീലങ്ങളാണ് പ്രധാനമായും വൃക്കരോഗങ്ങള്‍ക്ക് കാരണം. വൃക്കയുടെ പ്രവര്‍ത്തനം ഏകദേശം 60 ശതമാനത്തോളം നിലക്കുമ്ബോള്‍ മാത്രമാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ പ്രകടമാവുക എന്നതും അപകടം വര്‍ധിപ്പിക്കുന്നു.
ജീവിതത്തില്‍ കൃത്യമായ ക്രമം ഉണ്ടാക്കുകയും, ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുകയും ചെയ്താല്‍ വൃക്കരോഗങ്ങള്‍ വരുന്നതിനെ ചെറുക്കാന്‍ സാധിക്കും. അമിതമായ ബ്ലഡ് പ്രഷറും, ബ്ലഡ് സുഗറും കിഡ്നിയുടെ ആരോഗ്യത്തിന് അപകടകാരികളാണ് എന്നത് ആദ്യം തിരിച്ചറിയണം. ഈ ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ സ്വീകരിച്ച്‌ ഇവ നിയന്ത്രിക്കണം. വൃക്കയെ അപകടത്തിലാക്കുന്ന ഒന്നാണ് സ്വയം ചികിത്സ, പനിയും ജനലദോഷവും തലവേദനയുമെല്ലാം ഉണ്ടകുമ്ബോള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ സ്വയം മേരുന്നുകള്‍ വാങ്ങി കഴിക്കുന്നത് അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. ചില മരുന്നുകളും ഗുളികകളും ഉള്ളില്‍ ചെല്ലുന്നത് കിഡ്നിയുടെ ആരോഗ്യത്തിന് അന്ത്യന്തം അപകടകരമാണ്.
പുകവലിയും മദ്യപാനവും പൂര്‍ണമായും ഒഴിവാക്കുക. ഈ ശീലങ്ങള്‍ നിലനിര്‍ത്തി വൃക്കയെ സംരക്ഷിക്കാന്‍ സാധിക്കില്ല. ഭക്ഷണത്തിലും ശ്രദ്ധ വേണം, കൊഴുപ്പ് അധികമുള്ള ഭക്ഷണങ്ങള്‍ നിരന്തരം കഴിക്കുന്നത് വൃക്കയെ അപകടത്തിലാക്കും. ഇത്തരം ഭക്ഷണങ്ങള്‍ കുറക്കുക. ജനിതകമായി തന്നെ ഒരു പക്ഷേ വൃക്കരോഗങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടേക്കം. അതിനാല്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും വൃക്കരോഗങ്ങള്‍ ഉണ്ട് എങ്കില്‍. ഇടക്ക് പരിശോധനകള്‍ക്ക് വിധേയരായി രോഗം ഇല്ലെന്ന് ഉറപ്പുവരുത്തണം.


Related News