Loading ...

Home health

ഓറല്‍ കാന്‍സറിനെ പ്രതിരോധിക്കാം

കാന്‍സര്‍ എന്നും എപേ്പാഴും പേടിപെ്പടുത്തുന്ന ഒന്ന് തന്നെയാണ്. എന്നാല്‍, കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ച്‌ വരുന്ന അവസ്ഥയാണ് ഇപ്പോള്‍. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും ആണ് പലപേ്പാഴും കാന്‍സറിന്റെ പ്രധാന കാരണം.
വിവിധ തരത്തിലുള്ള കാന്‍സറുകളില്‍ ഏറ്റവും അപകടകാരിയും എന്ന് പറയുന്നത് ഓറല്‍ കാന്‍സര്‍ തന്നെയാണ്. ഓരോ ദിവസം കഴിയുന്തോറും പുകവലിക്കുന്നവരിലും മറ്റും ഓറല്‍ കാന്‍സര്‍ വര്‍ദ്ധിച്ചു വരുന്നു. എന്നാല്‍, ഇനി വെറും ഗ്രീന്‍ ടീക്ക് ഓറല്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയും എന്നാണ് ശാസ്ത്രീയ വിശദീകരണം.

ശരീരത്തിന്റെ മറ്റേതൊരു ഭാഗത്തേയും പോലെ തന്നെയാണ് വായില്‍ കാന്‍സര്‍ ബാധിച്ചാലുള്ള അവസ്ഥ പലപേ്പാഴും അല്‍പ്പം ഭീകരമായിരിക്കും എന്നതാണ് സത്യം. ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ഒരു ഘടകം ഓറല്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും എന്നാണ് കണ്ടെത്തല്‍. പെന്‍സില്‍വാനിയ സര്‍വ്വകലാശാലയിലെ ശാസ്ത്രഞ്ജരാണ് ഇത്തരമൊരു കണ്ടെത്തലിന് പുറകില്‍.ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന എപ്പിഗലേ്‌ളാകെയ്റ്റചിന്‍3 ഗല്‌ളറ്റ് അഥവാ ഇ ജി സി ജി എന്ന ഘടകമാണ് കാന്‍സറിനെ ഇല്‌ളാതാക്കുന്നത്.
ഇ ജി സി ജി കോശങ്ങളുടെ പവ്വര്‍ഹൗസായ മൈറ്റോകോണ്‍ഡ്രിയയില്‍ ഉണ്ടാകുന്ന പ്രവര്‍ത്തനം മൂലമാകാം കാന്‍സര്‍ കോശങ്ങള്‍ നശിക്കുന്നത് എന്നാണ് ശാസ്ത്രവിശദീകരണം.ആരോഗ്യകരമായി ശരീരത്തില്‍ നിലനില്‍ക്കുന്ന കോശങ്ങളെ ഇത് നശിപ്പിക്കുന്നില്ല. കാന്‍സര്‍ കോശങ്ങളെ മാത്രം കണ്ടുപിടിച്ചാണ് ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള ഈ ഘടകം കോശങ്ങളെ നശിപ്പിക്കുന്നത്.മോളിക്കുലാല്‍ ന്യൂട്രീഷന്‍ ആന്റ് ഫുഡ് റിസര്‍ച്ച്‌ എന്ന ജെണലില്‍ ഇതിന്റെ പഠനഫലത്തെക്കുറിച്ച്‌ വിശദീകരിക്കുന്നുണ്ട്.

Related News