Loading ...

Home USA

അമേരിക്കക്ക് മുമ്ബില്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്ന് കോടതിയില്‍ തുറന്നടിച്ച്‌ വിക്കിലീക്സ് സ്ഥാപകന്‍

അമേരിക്ക: അഫ്ഗാനിസ്ഥാനിലും ഇറാഖിലുമായി അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ചോര്‍ത്തിയ കേസില്‍ പിടിയിലായ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് അമേരിക്കക്ക് മുമ്ബില്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്ന് വെസ്റ്റ്മിനിസ്റ്റര്‍ കോടതിയിലെ വിചാരണക്കിടെ പറഞ്ഞു. അമേരിക്ക നടത്തിയ രഹസ്യ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ടതിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യലിനായി അസാഞ്ചെയെ വിട്ടുകിട്ടണമെന്ന് വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ജഡ്ജി ആവശ്യപ്പെട്ടപ്പോഴാണ് അമേരിക്കക്ക് മുന്നില്‍ കീഴടങ്ങാന്‍ താന്‍ തയ്യാറല്ലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്. അമേരിക്കക്കെതീരെ പോരാട്ടം തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പോരാട്ടം തുടരുമെന്നും അസാഞ്ചെ കോടതിയില്‍ തുറന്നടിച്ചു. ബ്രിട്ടണ്‍ ജെയിലില്‍ നിന്നും വെബ് കാസ്റ്റിങ് വഴിയാണ് വെസ്റ്റ്മിസ്റ്റ്ര്‍ കോടതിയിലെ നടപടികളില്‍ അസാഞ്ചെ പങ്കെടുത്തത്.

Related News