Loading ...

Home Music

ഉള്‍ക്കണ്ണിലെ ഈണങ്ങള്‍ by രവി മേനോന്‍

'ചിത്‌ചോറി'ലെ 'ഗോരി തേരാ ഗാവ് ബഡാ പ്യാരാ' എന്ന ഗാനത്തിന്റെ വരികളില്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന ഒരു കൊച്ചുഗ്രാമമുണ്ട്. കാലില്‍ ചിലങ്കകെട്ടിയാടുന്ന മയിലുകളും മധുരമായി പാടുന്ന പൂങ്കുയിലുകളും പുഞ്ചിരിക്കുന്ന പൂക്കളുമുള്ള ഗ്രാമം. മികച്ച ഗായകനുള്ള 1976ലെ ദേശീയ അവാര്‍ഡ് യേശുദാസിന് നേടിക്കൊടുത്ത ആ പാട്ട് ചിട്ടപ്പെടുത്തിയത് രവീന്ദ്ര ജെയ്‌നാണെന്നറിയാമായിരുന്നു. പക്ഷേ, അതിന്റെ രചയിതാവും ജന്മനാ അന്ധനായ ജെയ്ന്‍തന്നെയെന്നറിഞ്ഞതു പിന്നീടാണ്; ഏറെക്കാലത്തിനു ശേഷം.

അദ്ഭുതം തോന്നി. ഒരിക്കലും നേരില്‍ക്കാണാത്ത പ്രകൃതിയെ എങ്ങനെ ഇത്ര ഭംഗിയായി ഗാനങ്ങളില്‍ വരച്ചിടുന്നു രവീന്ദ്ര ജെയ്ന്‍? പലരൂപങ്ങളില്‍, പലഭാവങ്ങളില്‍ പ്രകൃതിയുടെ നിറസാന്നിധ്യമുള്ള വേറെയും ജനപ്രിയ ചലച്ചിത്രഗാനങ്ങളുണ്ട് ജെയ്‌നിന്റെ സൃഷ്ടികളില്‍: ജബ് ദീപ് ജലേ ആനാ, തുജോ മേരി സുര്‍ മേ(ചിത്‌ചോര്‍), ഗുംഗ്രൂ à´•à´¿ തരഹ് (ചോര്‍ മചായെ ശോര്‍), അഖിയോം കേ  à´œà´°àµ‹à´•àµà´•àµ‹à´‚ സേ(അഖിയോം കേ  à´œà´°àµ‹à´•àµà´•àµ‹à´‚ സേ), സുനയനാ(സുനയനാ), ശ്യാം തേരി ബന്‍സി പുകാരേ(ഗീത് ഗാതാ ചല്‍).... ഇരുളടഞ്ഞ, അനാദിമധ്യാന്തമായ ഒരു ഇടനാഴിയിലൂടെയുള്ള വിരസമായ യാത്രയാണ്  à´œàµ€à´µà´¿à´¤à´®àµ†à´¨àµà´¨àµ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുള്ള ജെയ്‌ന് സ്വന്തം രചനകളെ എങ്ങനെ ഇത്ര ചാരുതയാര്‍ന്ന കാവ്യബിംബങ്ങളുടെ ഘോഷയാത്രയാക്കാന്‍ കഴിയുന്നു?

''നിങ്ങള്‍ കണ്ണുകളിലൂടെ കാണുന്നതെല്ലാം ഞാന്‍ കാതുകളിലൂടെ കാണുന്നു'' രവീന്ദ്ര ജെയ്‌നിലെ കവിയുടെ  à´®à´±àµà´ªà´Ÿà´¿. ''അന്തരീക്ഷത്തിലെ നേര്‍ത്ത ശബ്ദവീചികള്‍പോലും പിടിച്ചെടുക്കും എന്റെ കാതുകള്‍. കിളിക്കൊഞ്ചല്‍, കാറ്റിന്റെ ചിറകടി, മഴയുടെ ഇരമ്പം, പുഴയുടെ കാല്‍ച്ചിലമ്പൊലി... à´ˆ ശബ്ദങ്ങളില്‍നിന്ന് ഞാന്‍ രൂപപ്പെടുത്തിയതാണ് എന്റെ മനസ്സിലെ പ്രകൃതിയെക്കുറിച്ചുള്ള സങ്കല്പം. ഞാനറിയുന്ന à´† പ്രകൃതിയുടെ ചിത്രം കവിതയിലേക്കു പകര്‍ത്തുമ്പോള്‍ പശ്ചാത്തലത്തില്‍ അതിന്റെ ഈണംകൂടി ഒഴുകിയെത്തുന്നുവെന്നുമാത്രം; ദൈവാനുഗ്രഹം പോലെ.

'' à´œàµà´¯àµ‡à´·àµà´ à´¨àµâ€ ധന്യകുമാര്‍ ജെയ്‌നാണ് രവീന്ദ്ര ജെയ്‌നിന്റെ കാവ്യഗുരു. കുട്ടിക്കാലത്ത് അനുജനെ പ്രശസ്തമായ കവിതകള്‍ ചൊല്ലിക്കേള്‍പ്പിക്കും ധന്യകുമാര്‍. അലിഗഢിലെ വീട്ടുവളപ്പിലെ കൂറ്റന്‍ മരങ്ങള്‍ക്കിടയിലൂടെ à´ˆ കവിതകള്‍ ഉറക്കെ ഈണത്തില്‍ പാടിനടക്കും കുട്ടിയായ രവി.  ''ധാരാളം അംഗങ്ങളുള്ള വലിയൊരു കുടുംബമായിരുന്നു ഞങ്ങളുടേത്. പക്ഷേ, ചുറ്റുമുള്ള കളിയും ചിരിയും ബഹളവുമൊന്നും എന്നെ ബാധിച്ചില്ല. എന്നും എകാകിയായിരുന്നു ഞാന്‍. കുറച്ചെങ്കിലും എന്നെ മനസ്സിലാക്കിയത് ജ്യേഷ്ഠന്‍ മാത്രം'' രവീന്ദ്ര ജെയ്‌നിന്റെ വാക്കുകള്‍. മകനു കാഴ്ചശക്തി കിട്ടാനായി ആയുര്‍വേദാചാര്യനായ അച്ഛനും അമ്മയും പരീക്ഷിച്ചുനോക്കാത്ത മാര്‍ഗങ്ങളില്ല. അവയില്‍ ഒടുവിലത്തെതായിരുന്നു നേത്രശസ്ത്രക്രിയ.

അലിഗഢിലെ നേത്രരോഗവിദഗ്ധന്‍ ഡോ. മോഹന്‍ലാലിന്റെ ശസ്ത്രക്രിയ വിജയംകണ്ടില്ലെങ്കിലും അതുകൊണ്ടൊരു ചെറിയ ഗുണമുണ്ടായി; ഇരുട്ടിനെയും വെളിച്ചത്തെയും തിരിച്ചറിയാനായി രവിക്ക്, നല്ല സംഗീതത്തെയും ചീത്ത സംഗീതത്തെയും എന്നപോലെ. 

തീരെച്ചെറിയ കൈകളായിരുന്നു രവിയുടെത്. അവയ്ക്കിണങ്ങുന്ന ഹാര്‍മോണിയം പ്രത്യേകം പറഞ്ഞുണ്ടാക്കിക്കേണ്ടിവന്നു പിതാവിന്. ഏകാന്തതയിലിരുന്ന് സ്വയം എഴുതിക്കൂട്ടിയ പാട്ടുകള്‍ക്ക് ആ ഹാര്‍മോണിയത്തിന്റെ സഹായത്തോടെ ഈണം നല്‍കുകയായിരുന്നു കുട്ടിക്കാലത്ത് രവിയുടെ പ്രധാന ഹോബി. ഇടയ്ക്ക് സമീപത്തെ ജൈനക്ഷേത്രങ്ങളിലെ ഭജനകളില്‍ പാടും. അലിഗഢില്‍നിന്ന് കുടുംബം കൊല്‍ക്കത്തയിലേക്കു താമസംമാറ്റിയപ്പോള്‍ പ്രിയ പാട്ടുപെട്ടിയും കൂടെക്കൊണ്ടുപോകാന്‍ മറന്നില്ല രവി. ''ബംഗ്ലാഗാനങ്ങളുടെയും രബീന്ദ്രസംഗീതത്തിന്റെയും ബാവുല്‍ഗാനങ്ങളുടെയും വിസ്മയലോകം എനിക്കുമുന്നില്‍ തുറന്നിട്ടത് കൊല്‍ക്കത്തവാസമാണ്.

കേള്‍വിയിലൂടെ കൈവന്ന à´† സൗഭാഗ്യങ്ങളുമായാണ് 1960കളുടെ ഒടുവില്‍ ഞാന്‍ മുംബൈയിലേക്കു വണ്ടികയറിയത്. പാട്ടുകാരനാകാനുള്ള മോഹംകൂടിയുണ്ട് ഉള്ളില്‍. ആരാധനാപാത്രമായ മുഹമ്മദ് റഫിയെ നേരില്‍ക്കാണാനും.''സ്വതന്ത്രമായി സംഗീതംനല്‍കിയ രണ്ടാമത്തെ ചിത്രത്തില്‍ത്തന്നെ റഫിയോടൊപ്പം ഒരു പാട്ടുപാടി റെക്കോഡ് ചെയ്യാന്‍ ഭാഗ്യമുണ്ടായി രവീന്ദ്ര ജെയ്‌ന്. ജീവിതത്തിലെ  à´…മൂല്യാനുഭവങ്ങളിലൊന്ന്. പക്ഷേ, നിര്‍ഭാഗ്യം അപ്പോഴും നിഴല്‍പോലെ ഒപ്പമുണ്ടായിരുന്നു. ആദ്യം സഹകരിച്ച രണ്ടു സിനിമകളും (ബലിദാന്‍, സില്‍സിലാ പ്യാര്‍ à´•à´¾) വെളിച്ചം കണ്ടില്ല; പാട്ടുകളും. തൊട്ടുപിന്നാലെ കാഞ്ച് ഔര്‍ ഹീരാ, സൗഭാഗ്യ എന്നിങ്ങനെ രണ്ടു ചിത്രങ്ങള്‍കൂടി.

പക്ഷേ, രവീന്ദ്ര ജെയ്ന്‍ എന്ന സംഗീതസംവിധായകനെ ബോളിവുഡ് ശ്രദ്ധിച്ചുതുടങ്ങിയത് 'ചോര്‍ മചായെ ശോര്‍' എന്ന സിനിമയോടെയാണ്. ഒന്നൊഴിയാതെ ഹിറ്റായി à´† ചിത്രത്തിലെ പാട്ടുകള്‍: ലേ ജായേംഗെ ലേ ജായേംഗെ, ഗുംഗ്രൂ à´•à´¿ തരഹ് (രണ്ടും കിഷോര്‍ കുമാര്‍)... അന്നത്തെ കൗമാരമനസ്സുകളെ കീഴടക്കിയ പാട്ടുകളായിരുന്നു എല്ലാം. മധ്യവര്‍ത്തിസിനിമകള്‍ എന്ന ലേബലില്‍ അക്കാലത്ത് പുറത്തുവന്ന പല ചിത്രങ്ങള്‍ക്കും പാട്ടൊരുക്കിയതു ജെയ്‌നാണ്: ഗീത് ഗാതാ ചല്‍, നൈയാ, ദുല്‍ഹന്‍ വഹി ജോ പിയാ മന്‍ ഭായേ, നദിയാ കേ പ്യാര്‍...ചിത്‌ചോര്‍(1976) ആണ് രവീന്ദ്ര ജെയ്ന്‍യേശുദാസ് കൂട്ടുകെട്ടിന് തുടക്കമിട്ട ചിത്രം. പുറത്തിറങ്ങാതെപോയ ആനന്ദ്മഹല്‍ എന്ന ബസുഭട്ടാചാര്യചിത്രത്തിനു വേണ്ടി നേരത്തേ സലില്‍ ചൗധരിയുടെ ഈണത്തില്‍ യേശുദാസ് പാടി റെക്കോഡ് ചെയ്ത à´šà´¿à´² ശ്ലോകങ്ങള്‍ യാദൃച്ഛികമായി കേള്‍ക്കാനിടവരുന്നു ജെയ്ന്‍. ''ആദ്യകേള്‍വിയില്‍ത്തന്നെ എന്റെ മനസ്സില്‍ തങ്ങിയത് à´† ശബ്ദത്തിലെ ഭാവമാധുര്യമാണ്'' പിന്നീട് ജെയ്ന്‍ പറഞ്ഞു.  ''ദൈവികത്വമുള്ളപോലെ തോന്നി à´† ശബ്ദത്തില്‍.'' ചിത്‌ചോറിന്റെ നിര്‍മാതാവായ താരാചന്ദ് ബര്‍ജാത്യയുടെ മകന്‍ രാജ്കുമാറിനോട് ഗായകനായി യേശുദാസിന്റെ പേരു നിര്‍ദേശിച്ചതും ജെയ്ന്‍ തന്നെ. എല്ലാം താങ്കളുടെ ഇഷ്ടംപോലെ എന്നായിരുന്നു ജെയ്‌നു ലഭിച്ച മറുപടി.

 à´¯àµ‡à´¶àµà´¦à´¾à´¸à´¿à´¨àµ†à´¨àµà´¨à´ªàµ‹à´²àµ† രവീന്ദ്ര ജെയ്‌നും സിനിമാജീവിതത്തിലെ ഏറ്റവും വലിയ ബ്രേക്ക് ആയി ചിത്‌ചോര്‍ മാറിയത് പില്‍ക്കാലചരിത്രം. à´“ ഗൊരിയാരെ(നൈയാ), ഖുശിയാ ഹേ ഖുശിയാ(ദുല്‍ഹന്‍ വഹി ജോ മന്‍ ഭായെ), ഷഡജ്‌നേ പായാ(താന്‍സന്‍)... ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ച സുന്ദരഗാനങ്ങളുടെ നിര ഇനിയും നീളും. ഒടുവില്‍പ്പറഞ്ഞ ഗാനത്തോട് വിവരിക്കാനാവാത്ത ആത്മബന്ധമുണ്ട് ജെയ്‌നും യേശുദാസിനും. പുറത്തിറങ്ങാതെപോയ താന്‍സനുവേണ്ടി 1979ല്‍ റെക്കോഡ് ചെയ്ത പാട്ട്. 13 മിനിട്ടോളം ദൈര്‍ഘ്യമുള്ള à´† അര്‍ധശാസ്ത്രീയഗാനമാണ് ആലാപനത്തില്‍  à´¤à´¨à´¿à´•àµà´•àµ ഏറ്റവും വെല്ലുവിളിയുയര്‍ത്തിയ ചലച്ചിത്രഗാനം എന്നു പറഞ്ഞിട്ടുണ്ട് ദാസ്. വൈവിധ്യമാര്‍ന്ന രാഗപഥങ്ങളിലൂടെ (ബിലാവല്‍, കാഫി, ഭൈരവ്, യമന്‍ കല്യാണ്‍, ഖമാജ്, അസാവരി, ബഹാര്‍, ദര്‍ബാരി) മന്ദ്രമധ്യതാര സ്ഥായികള്‍ തഴുകിയൊഴുകിപ്പോകുന്ന ഗാനം റെക്കോഡ് ചെയ്തത് മൂന്നുദിവസമെടുത്താണ്; 59 ടേക്കുകളും. മെഹബൂബ് സ്റ്റുഡിയോയില്‍ നടന്ന à´† പാട്ടിന്റെ റെക്കോഡിങ് സ്മരണകള്‍ ജെയ്ന്‍ ആവേശത്തോടെ പങ്കുവെച്ചതോര്‍ക്കുന്നു. ഹരിപ്രസാദ് ചൗരസ്യയും പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മയും വീണാ പാര്‍ഥസാരഥിയുമുള്‍പ്പെടെ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍നിന്നുള്ള വാദ്യകലാകാരന്മാര്‍ à´† ഗാനത്തിന്റെ സൃഷ്ടിയില്‍ പങ്കാളികളായി. ''ആയുസ്സില്‍ ഒരിക്കല്‍മാത്രം സംഭവിക്കുന്ന അദ്ഭുതമായിരുന്നു à´† ഗാനം. അതുള്‍പ്പെട്ട സിനിമ പുറത്തുവന്നില്ലെന്നത് എന്റെ ഏറ്റവും വലിയ സ്വകാര്യദുഃഖം. വന്നിരുന്നെങ്കില്‍ യേശുദാസ് ഇന്ത്യയുടെ മുഴുവന്‍ ശബ്ദമായി മാറിയേനെ'' ജെയ്‌നിന്റെ വാക്കുകള്‍. എന്നെങ്കിലും കാഴ്ചശക്തി തിരിച്ചുകിട്ടുകയാണെങ്കില്‍ ആദ്യം കാണാനാഗ്രഹിക്കുന്ന മുഖം പ്രിയപ്പെട്ട 'യേശു'വിന്റെതാണെന്നു പറഞ്ഞിട്ടുണ്ട് രവീന്ദ്ര ജെയ്ന്‍.

 à´—ൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ   'സുജാത'യിലൂടെ രവീന്ദ്ര ജെയ്ന്‍  à´®à´²à´¯à´¾à´³à´¤àµà´¤à´¿à´²à´°à´™àµà´™àµ‡à´±à´¿à´¯à´¤àµ 1977ല്‍. യേശുദാസാണ് ജെയ്‌നിന്റെ പേരു നിര്‍ദേശിച്ചതെന്നോര്‍ക്കുന്നു സംവിധായകന്‍ ഹരിഹരന്‍. ചിത്‌ചോറിലെ പാട്ടുകള്‍ കേട്ടിരുന്നതുകൊണ്ട് നിര്‍മാതാവ് പി.വി. ഗംഗാധരനുമുണ്ടായിരുന്നില്ല മറിച്ചൊരഭിപ്രായം. മുംബൈയില്‍വെച്ചുള്ള റെക്കോഡിങ് അവിസ്മരണീയാനുഭവമായിരുന്നു ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്.  ''ജന്മനാ കവിയായിരുന്നതിനാല്‍ പാട്ടിന്റെ വരികള്‍ക്ക്  à´…ര്‍ഥഭംഗി വേണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്. ട്യൂണിട്ടെഴുതിയ പാട്ടുകളാണെങ്കിലും ഓരോ വാക്കിന്റെയും അര്‍ഥം ചോദിച്ചുമനസ്സിലാക്കിയേ കമ്പോസിങ്ങിലേക്കു കടക്കൂ.'' സുജാതയിലെ ഒരു പാട്ടുപോലും ഹിറ്റാകാതെപോയില്ലെന്നോര്‍ക്കുക: കാളിദാസന്റെ കാവ്യഭാവനയെ, താലിപ്പൂ പീലിപ്പൂ, ആശ്രിതവത്സലനേ, സ്വയംവരശുഭദിനമംഗളങ്ങള്‍... പില്‍ക്കാലത്ത് സുഖം സുഖകരം, ആകാശത്തിന്റെ നിറം  à´Žà´¨àµà´¨àµ€ ചിത്രങ്ങളിലും തരംഗിണിയുടെ ആവണിപ്പൂച്ചെണ്ട് എന്ന ആല്‍ബത്തിലും  à´•àµ‡à´Ÿàµà´Ÿàµ ജെയ്‌നിന്റെ  à´ˆà´£à´™àµà´™à´³àµâ€.

Related News