Loading ...

Home celebrity

മലയാള സിനിമയിലേക്കുള്ള മടക്കം അടുത്തെങ്ങും ഉണ്ടാവില്ലെന്ന് ഭാവന

മലയാള സിനിമാ ലോകത്തേക്കുള്ള മടങ്ങി വരവ് അല്‍പ്പം താമസിച്ചേ ഉണ്ടാകൂ എന്ന് നടി ഭാവന. കന്നഡയില്‍ ഏറ്റെടുത്ത ചില ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉള്ളതുകൊണ്ടാണ് അടുത്തെങ്ങും മലയാളത്തില്‍ വേഷം ചെയ്യാന്‍ എത്തില്ലെന്ന് താരം അറിയിച്ചിരിക്കുന്നത്. അത് തീര്‍ത്തതിനു ശേഷം മാത്രമേ മലയാളത്തിനെക്കുറിച്ച്‌ ആലോചിക്കുന്നുള്ളൂ' ഭാവന പറയുന്നു. ആരാധകരോട് എല്ലാവരോടും തനിക്ക് നന്ദിയുണ്ടെന്നും നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ പോലും നല്‍കുന്ന സ്നേഹവും പിന്തുണയും വലുതാണെന്നും താരം കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ ആദം ജോണിന് ശേഷം ഭാവന മലയാളത്തില്‍ ചിത്രങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല. പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ നായികയായിട്ടുണ്ട്. സി.ഐ.ഡി മൂസ, ക്രോണിക് ബാച്ച്‌ലര്‍, ദൈവ നാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലിപോപ്പ്, നരന്‍, ചെസ്സ്, ഛോട്ടാ മുംബൈ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വച്ച നടിയാണ് ഭാവന.


Related News