Loading ...

Home USA

ബിറ്റ്‌കോയിന്‍ പുതിയ ഉയരത്തില്‍; മൂല്യം 6000 ഡോളറിനരികെ

വാഷിംഗ്ടണ്‍: തകര്‍ച്ചയുടെ ഒരു വര്‍ഷത്തിനു ശേഷം പുതിയ ഉയരങ്ങളിലേക്ക് പിടിച്ചുകയറി ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍. കഴിഞ്ഞ നവമ്ബറിനു ശേഷം ആദ്യമായി 6000 ഡോളറെന്ന മികച്ച നേട്ടം കൈവരിക്കാന്‍ ചൊവ്വാഴ്ച ബിറ്റ്‌കോയിന് കഴിഞ്ഞു. 2019ലെ അറ്റവും വലിയ മൂല്യമാണ് ബിറ്റ്‌കോയിന്‍ ഇന്നലെ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ അഞ്ച് പോയിന്റോളം ഉയര്‍ന്ന് 5,910.32 ഡോളറിലേക്ക് ഡിജിറ്റല്‍ കറന്‍സി മുന്നേറി. ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍ബെയ്‌സാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞയാഴ്ച ബിറ്റ്‌കോയിന്റെ വില 11 ശതമാനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ബിറ്റ്‌കോയിന്റെ വില വലിയ താഴ്ചയിലേക്ക് കൂപ്പുകുത്തിയിരുന്നു. വില 74 ശതമാനം കുറഞ്ഞ് 4000 ഡോളറിനു താഴെയെത്തുന്ന അവസ്ഥ ലോകത്തെ ഏറ്റവും വലിയ വര്‍ച്വല്‍ കറന്‍സിക്കുണ്ടായി. മറ്റ് ക്രിപ്‌റ്റോ കറന്‍സികളുടെ അവസ്ഥ ഇതിനേക്കാള്‍ മോശമായിരുന്നു. 2019 ഏപ്രിലിന്റെ തുടക്കത്തില്‍ 3500 ഡോളര്‍ വിലയുണ്ടായിരുന്നിടത്താണ് മെയ് ആദ്യവാരത്തില്‍ 5000 ഡോളറിനു മുകളിലേക്ക് ബിറ്റ്‌കോയിന്‍ വളര്‍ന്നത്. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ ആപ്പുകള്‍ വഴിയും വിനിമയം ചെയ്യുന്ന കറന്‍സിയാണ് ബിറ്റ്‌കോയിന്‍. അതുകൊണ്ടുതന്നെ നിയതമായ ഒരു രൂപമോ ഘടനയോ ബിറ്റ് കോയിനില്ല. ഡിജിറ്റലായി മാത്രമേ ബിറ്റ് കോയിന്‍ വാങ്ങാനും വില്‍ക്കാനും കഴിയൂ എന്നതാണ് ഇതിന്റെ സവിശേഷത. അതേസമയം നിയമാനുസൃതമായ ചട്ടക്കൂടില്ലാത്തതിനാല്‍ ബിറ്റ് കോയിന്റെ വിനിമയം റിസര്‍വ് ബാങ്ക് പ്രോത്സാഹിപ്പിക്കുന്നില്ല. എവിടെ വെച്ച്‌ ആര് വിനിമയം ചെയ്യുന്നുവെന്ന് വ്യക്തമല്ലാത്തതിനാല്‍ തര്‍ക്കങ്ങളോ പരാതികളോ ഉണ്ടായാല്‍ പരിഹരിക്കാന്‍ സംവിധാനങ്ങളുമില്ല. ബിറ്റ്‌കോയിന്‍ കൈകാര്യം ചെയ്യുന്ന കമ്ബനികളുള്‍ക്കോ വ്യക്തികള്‍ക്കോ ഒരു സാമ്ബത്തിക സേവനവും നല്‍കരുത് ആര്‍ബിഐ അനുബന്ധ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related News