Loading ...

Home health

ചുമ വന്നാലുടന്‍ കഫ് സിറപ്പോ...

നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ചുമ. ചുമയെന്ന് കണ്ടാലുടന്‍ സ്വയം ഡോക്ടറായി മെഡിക്കല്‍ സ്‌റ്റോറുകളില്‍ പോയി കഫ്‌സിറപ്പ് വാങ്ങി ചുമയുടെ കൂടുതല്‍ കുറവ് അനുസരിച്ച്‌ ഇഷ്ടമുള്ള അളവില്‍ കൂട്ടിയും കുറച്ചും കുടിക്കുന്നതാണ് നമ്മളില്‍ ഭൂരിഭാഗം പേരുടെയും ശീലം. എന്നാല്‍, കഫ് സിറപ്പ് വാങ്ങി കഴിച്ചാല്‍ ചുമ മാറും എന്നത് തെറ്റായ ധാരണ മാത്രമാണെന്നാണ് ആരോഗ്യ വിദ്ഗദ്ധരുടെ കണ്ടെത്തല്‍. മാത്രമല്ല, ഈ ശീലം ക്രമേണ ആരോഗ്യപരമായ പല ദോഷ വശങ്ങളിലേക്കും നയിച്ചെന്നുവരാം. സ്വയം ചികിത്സ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ചുമയുടെ സ്വഭാവത്തിനനുസരിച്ച്‌ മാത്രമാണ് ഡോക്ടര്‍ കഫ് സിറപ്പ് കുറിച്ച്‌ നല്‍കുന്നത്. കഫം വരുന്ന ചുമ, കഫമില്ലാത്ത ചുമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള കഫ് സിറപ്പുകളാണ് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്. കാലവസ്ഥയില്‍ മാറ്റം വരുമ്ബോള്‍ പ്രതിരോധം എന്ന രീതിയിലാണ് സാധാരണ ചുമ വരുന്നത്. എന്നാല്‍, നീണ്ടു നില്‍ക്കുന്നതും കഫത്തില്‍ നിറവ്യത്യാസവും ഉള്ളതുമായ ചുമ അപകടകരമായാണ്. ശ്വാസകോശത്തിലെ അണുബാധയ്ക്കും, ന്യുമോണിയ ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ക്കും ഇത് കാരണമാകാം. എല്ലാ തരം ചുമകള്‍ക്കും എല്ലാ തരം കഫ് സിറപ്പും അനുയോജ്യമല്ല. അതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ കഫ്‌സിറപ്പുകള്‍ ഉപയോഗിക്കാവൂ എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

Related News