Loading ...

Home health

വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് ആധുനിക കൃത്രിമ കൈ; കൈയടി നേടി ആരോഗ്യമന്ത്രി ശൈലജ

തിരുവനന്തപുരം: ( 09.05.2019) വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് ആധുനിക കൃത്രിമ കൈ നല്‍കി വീണ്ടും കൈയടി നേടി ആരോഗ്യമന്ത്രി കെ കെ ശൈലജ. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് കമന്റിലൂടെ സഹായം അഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായം ഉടന്‍ തന്നെ ലഭ്യമാക്കി കൊടുത്ത ശൈലജ ടീച്ചറുടെ ഇടപെടല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിക്ക് കൂടി ആധുനിക കൃത്രിമ കൈ നല്‍കി മന്ത്രി വീണ്ടും പ്രശംസ നേടിയത്.

കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധു ബീവിയുടെ മകന്‍ ഷിബിനാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.37 ലക്ഷം രൂപയുടെ കൈ പിടിപ്പിച്ചത്. സാമ്ബത്തികമായ പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു സഹായം. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനങ്ങളോട് കൂടി കൃത്രിമ കൈ പിടിപ്പിച്ച ഷിബിനെ നേരിട്ട് കാണാനും മന്ത്രി എത്തി. ഷിബിന് സഹായം നല്‍കിക്കൊണ്ടുള്ള മന്ത്രിയുടെ പോസ്റ്റ് വൈറലാകുകയാണ്. മന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിക്കൊണ്ട് നിരവധി കമന്റുകളാണ് എത്തുന്നത്.

കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

വാഹനാപകടത്തില്‍ കൈ നഷ്ടപ്പെട്ട കൊല്ലം തട്ടര്‍ക്കോണം പേരൂര്‍ സിന്ധുബീവിയുടെ മകന്‍ ഷിബിന് അത്യാധുനിക കൃത്രിമ കൈ നല്‍കി. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവയായ സിന്ധുബീവിയുടെ അപേക്ഷ പരിഗണിച്ചാണ് മകന്‍ ഷിബിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ സഹായം നല്‍കുന്നത്.

വാഹനാപകടത്തില്‍ വലതു കൈ നഷ്ടപ്പെട്ട ഷിബിന്‍ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. ഇലക്‌ട്രോണിക് കണ്‍ട്രോള്‍ സംവിധാനമുള്ള അത്യാധുനിക കൈ 4.37 ലക്ഷം രൂപ ചെലവിട്ടാണ് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതിയിലൂടെ നല്‍കുന്നത്.

Related News