Loading ...

Home health

ഹൃദ്രോഗമുണ്ടെന്ന് സൂചന ലഭിച്ചാല്‍ പ്രധാനമായി ചെയ്യേണ്ടത്...

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണമടയുന്നത് ഹൃദ്രോഗവും ഹൃദയാഘാതവും മൂലമാണ്. ഒരു കാലത്ത് വാര്‍ധക്യത്തില്‍ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. തെറ്റായ ജീവിതശെെലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് ഹൃദ്രോ​ഗം ഉണ്ടാകുന്നത്. ഹൃദ്രോഗത്തിന് മറ്റൊരു കാരണം രക്തധമനികളിലെ കൊഴുപ്പാണ്. ഹൃദ്രോഗം തടയാന്‍ ഏറ്റവും നല്ലൊരു മാര്‍​ഗമാണ് വ്യായാമം. നടക്കുമ്ബോള്‍ വേദന, ജോലികള്‍ ചെയ്യുമ്ബോള്‍ നെഞ്ചത്ത്‌ അസ്വസ്ഥകള്‍ എന്നിവയെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്. നെഞ്ചുവേദന വന്നാല്‍ ... നെഞ്ചുവേദന വന്നാല്‍ എഴുന്നേറ്റ് നില്‍ക്കുകയോ നടക്കുകയോ ചെയ്യരുത്. കിടക്കണം. ഹൃദയത്തിന് പരമാവധി വിശ്രമം കൊടുക്കണം. സ്വയം ഡ്രൈവ് ചെയ്ത് ആശുപത്രിയില്‍ പോകരുത്. ഇതിന് മറ്റുള്ളവരുടെ സഹായം തേടുക. കൊറോണറി കെയര്‍ സൗകര്യം ഉള്ള ആംബുലന്‍സ് വരുത്തി പോകുന്നതാണ് ഏറ്റവും സുരക്ഷിതം. കാര്‍ഡിയാക് അറസ്റ്റ് വന്ന് ഹൃദയം നിന്നു പോകുന്ന അവസ്ഥയിലാണ് മൗത്ത് ടു മൗത്ത് ബ്രീത്ത്, ചെസ്റ്റ് കം പ്രഷന്‍ ഇവ ചെയ്യുന്നത്. (കാര്‍ഡിയാക് റിസസിറ്റേഷന്‍ അഥവാ ഹാര്‍ട്ട് വീണ്ടും പ്രവര്‍ത്തിപ്പിച്ചെടുക്കുക). ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായ രോഗിയുടെ കാര്യത്തില്‍ ഹൃദയധമനികളിലെ ബ്ലോക്കുകള്‍ നീക്കുക എന്നതാണ് സുപ്രധാനമായ ലക്ഷ്യം എന്നോര്‍ക്കുക. ബ്ലോക്കുകള്‍ അലിയിച്ചു കളയാനുള്ള മരുന്ന് വേഗം കൊടുത്താല്‍ രോഗിയുടെ ജീവന്‍ രക്ഷിക്കാനാകും. ആന്‍ജിയോഗ്രാം പരിശോധനയിലൂടെ ബ്ലോക്കുകള്‍ എത്രത്തോളമുണ്ടെന്ന് കൃത്യമായി അറിയാന്‍ സാധിക്കും. കൊറോണറി ധമനികളില്‍ 70 ശതമാനം വരെ അടവുണ്ടെങ്കില്‍ ആന്‍ജിയോ പ്ലാസ്റ്റി ചെയ്യണം. മൂന്ന് കൊറോണറി ധമനികളിലും ഒരേസമയത്ത് ബ്ലോക്ക് ഉള്ള അവസ്ഥയിലും ഹൃദയത്തിന് ഏറ്റവും റിസ്കുള്ള മറ്റു ചില അവസ്ഥകളിലും ബൈപാസ് സര്‍ജറി വേണ്ടി വരും. സര്‍ജറി നിര്‍ദേശിച്ചാല്‍ എത്രയും വേഗം അതു ചെയ്യുന്നതാണ് സുരക്ഷിതം. സര്‍ജറിക്കു ശേഷം ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഹൃദ്രോഗസൂചനകള്‍ ഉണ്ടെന്ന് സംശയം തോന്നിയാല്‍... ഹൃദ്രോഗമുണ്ടെന്ന് സംശയം തോന്നിയാല്‍ ടെസ്റ്റുകള്‍ നടത്തുക. അമിതവണ്ണം, ബ്ലഡ് പ്രഷര്‍, ഷുഗര്‍ ഇവ നിയന്ത്രിക്കുക, പതിവായി ലഘുവായ വ്യായാമം ചെയ്യുക (നടത്തം), ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി കഴിക്കുക ഇവയാണ് രോഗികള്‍ പാലിക്കേണ്ട കാര്യങ്ങള്‍, രക്തക്കുഴലില്‍ ബ്ലോക്ക് ഉണ്ടാകാതിരിക്കാനുള്ള മരുന്നുകള്‍ നിര്‍ദേശിക്കാറുണ്ട്. ഇവ മുടക്കരുത്. ചീത്ത കൊളസ്ട്രോള്‍ (എല്‍ഡിഎല്‍ കൊളസ്ട്രോള്‍) കൂടാതെയാണ് നോക്കേണ്ടത്. ഗുഡ് കൊളസ്ട്രോള്‍ (എച്ച്‌ഡിഎല്‍ കൊളസ്ട്രോള്‍) നല്ലതാണ്. ഫിഷ് ഓയില്‍, ഒലിവ് ഓയില്‍ ഇവ ഗുണകരമാണ്. ഹൃദയാരോഗ്യത്തിന് ഒലിവ് ഓയിലും റൈസ് ബ്രാന്‍ ഓയിലും (അല്ലെങ്കില്‍ ഒലിവ് ഓയിലും സണ്‍ഫ്ളവര്‍ ഓയിലും) തുല്യ അളവില്‍ പാചകത്തിന് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ആഗോളതലത്തിലെ ചില പഠനങ്ങള്‍ പറയുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം പരിമിതപ്പെടുത്തുക. വനസ്പതി, വെണ്ണ, അനിമല്‍ ഫാറ്റ് തുടങ്ങിയവ ഒഴിവാക്കുക.

Related News