Loading ...

Home celebrity

'നീയെനിക്ക് എന്നും ആറുവയസ്സുകാരി'; മകളുടെ പിറന്നാളിന് ആമിറിന്‍റെ സ്നേഹസമ്മാനം

ദില്ലി: വ്യത്യസ്തമായ അഭിനയരീതി കൊണ്ടും നിലപാടുകള്‍ കൊണ്ടും ആരാധകരെ വിസ്മയിപ്പിക്കുന്ന താരമാണ് ആമിര്‍ ഖാന്‍. അഭിനയിക്കുന്ന ഓരോ കഥാപാത്രവും സ്പെഷ്യല്‍ ആക്കുന്ന ബോളിവുഡ് സ്റ്റാര്‍ ഹൃദയസ്പര്‍ശിയായ കുറിപ്പെഴുതി മകളുടെ പിറന്നാളും 'സ്പെഷ്യലാ'ക്കി. സമൂഹമാധ്യമത്തിലൂടെയാണ് ആമിര്‍ തന്‍റെ മകള്‍ ഇറ ഖാന് സര്‍പ്രൈസ് സമ്മാനിച്ചത്. "സന്തോഷം നിറഞ്ഞ 21-ാം ജന്മദിനം ഇറ‍! നീ ഇത്ര വേഗം വളര്‍ന്നെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എങ്കിലും നീയെനിക്ക് എന്നും എന്‍റെ ആറുവയസ്സുകാരി ആയിരിക്കും. ലവ് യു. പപ്പ" - ആമിര്‍ ട്വിറ്ററില്‍ കുറിച്ചു. ആമിറിന്‍റെ ഹിറ്റ് ചിത്രം മംഗള്‍ പാണ്ഡെയുടെ ഷൂട്ടിങ് സമയത്ത് ഇറ ഖാനെ ചേര്‍ത്ത് പിടിച്ച്‌ നില്‍ക്കുന്ന ചിത്രമാണ് മകള്‍ക്ക് ആശംസകള്‍ അറിയിച്ച്‌ ആമിര്‍ പങ്കുവെച്ചത്. ആമിറിന്‍റയും ആദ്യ ഭാര്യ റീന ദത്തയുടേയും രണ്ടാമത്തെ മകളാണ് ഇറ ഖാന്‍. 2002-ലാണ് ഇവര്‍ വേര്‍പിരിയുന്നത്.

Related News