Loading ...

Home celebrity

സല്‍മാന്‍ ഖാന്‍ അച്ഛനാകുന്നു

ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെ വിവിവാഹവാര്‍ത്തകള്‍ നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഗോസ്സിപ് കോളങ്ങളില്‍ പലരുമായും ചേര്‍ത്തുള്ള വിവാഹവാര്‍ത്തകള്‍ വന്നുവെങ്കിലും സല്‍മാന്‍ ഇന്നും ബാച്‌ലര്‍ ആണ്. എന്നാലിപ്പോള്‍ വിവാഹം കഴിക്കാതെ തന്നെ സല്‍മാന്‍ ഖാന്‍ അച്ഛനാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് ബോളിവുഡില്‍ നിറഞ്ഞിരിക്കുന്നത്. വാടക ഗര്‍ഭധാരണത്തിലൂടെയാകും സല്‍മാന്‍ അച്ഛനാവുക. കുട്ടികള്‍ സല്‍മാന് ഏറ്റവും പ്രിയപ്പെട്ടതാണ്. താന്‍ വിവാഹം കഴിക്കുന്നുണ്ടെങ്കില്‍ തന്നെ അത് കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയാകും എന്ന് സല്‍മാന്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.


ഇതിനു മുന്‍പ് ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍, സണ്ണി ലിയോണ്‍ എന്നിവര്‍ വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. ഭാരത്, ദബാംഗ് 3 എന്നിവയാണ് സല്‍മാന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Related News