Loading ...

Home USA

കരാര്‍ ലംഘിച്ചു; ചൈന അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളില്‍ ചൈന കരാര്‍ ലംഘിച്ചു എന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്ക് 10 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ ഈ പ്രഖ്യാപനത്തിന് മറുപടിയായി യുഎസ് നികുതി വര്‍ധിപ്പിക്കുകയാണെങ്കില്‍ അടിയന്തര പ്രതിരോധ നടപടികളുമായി തിരിച്ചടിക്കുമെന്ന് ബെയ്ജിങ്ങും വ്യക്തമാക്കിയിരുന്നു. ബെയ്ജിങ്ങിന്റെ ഈ പ്രസ്താവനയാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഫ്‌ലോറിഡയിലെ പ്രചരണ റാലിക്കിടെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ' അവര്‍ കരാര്‍ ലംഘിച്ചു. കരാര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതില്‍ അവര്‍ അനുഭവിക്കേണ്ടിവരും' എന്ന് ട്രംപ് പറഞ്ഞു. യുഎസ് വ്യാപാര പ്രതിനിധി റോബര്‍ട്ട് ലൈതൈസറിനെ വ്യാപാര ചര്‍ച്ചകളില്‍ നിന്ന് പിന്‍വാങ്ങിയതിന് ചൈന കുറ്റപ്പെടുത്തി. എന്നാല്‍ ബെയ്ജിങുമായി ഇപ്പോഴും കരാറിന് സാധ്യതകളുണ്ടെന്ന് ലൈതൈസറിന്‍ പറഞ്ഞു. യുഎസ് പ്രഖ്യാപിച്ച നികുതി വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. അതോടെ ചൈനയും യുഎസും തമ്മിലുള്ള യുദ്ധം വീണ്ടും ശക്തിയാര്‍ജിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം . ഇന്ത്യന്‍ രൂപയടക്കമുളള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തകര്‍ച്ചയ്ക്കും അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്ക് ഉയരാനും ഇടായാകുമെന്നാണ് സാമ്ബത്തിക നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

Related News