Loading ...

Home health

ഇനി പരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസത്തെ കണ്ടെത്താം

തലച്ചോറിലെ സങ്കീര്‍ണമായ വൈകല്യമാണ് ഓട്ട‍ിസം. സാമൂഹികബന്ധം, ആശയവിനിമയം, പെരുമാറ്റം എന്നീ മേഖലകളെയാണ് ഒട്ടിസം ബാധിക്കുന്നത്. വിവാഹം കഴിഞ്ഞ എല്ലാവരുടെയും അടുത്ത ആഗ്രഹമാണ് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ വേണമെന്നത്. അതുകൊണ്ടുതന്നെ ജനിക്കുന്ന കുഞ്ഞിന്‍റെ ആരോഗ്യ കാര്യത്തില്‍ അത്രയധികം ഉത്കഠയും കാണും. മാതാപിതാക്കളെ ഏറ്റവും അധികം ഭയപ്പെടുത്തുന്ന ഒരു രോഗമാണ് ഓട്ടിസം. ആയിരത്തില്‍ രണ്ട് പേര്‍ക്കെങ്കിലും ഓട്ടിസം ഉണ്ടാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ന്യൂയോര്‍ക്കിലെ റെന്‍സെലാര്‍ പോളിടെക്നിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസര്‍ ജെര്‍ഗന്‍ ഹാന്‍ നടത്തിയ പഠനത്തില്‍ പറയുന്നത് രക്ത പരിശോധനയിലൂടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ഓട്ടിസത്തെ 90 ശതമാനത്തോളം കണ്ടെത്താന്‍ കഴിയുമെന്നാണ്. ആദ്യത്തെ കുഞ്ഞിന് ഓട്ടിസം ഉണ്ടെങ്കില്‍ രണ്ടാമത്തെ കുഞ്ഞിന് ഓട്ടിസം ഉണ്ടാകാനുള്ള സാധ്യത 18.7 ശതമാനമാണ്. ഗര്‍ഭിണിയുടെ ശരീരത്തിലെ മെറ്റബോളിക് പാത് വേകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ തിരിച്ചറിയുന്നത് വഴിയാണ് ഈ പരിശോധനയിലൂടെ കുട്ടിക്ക് ഓട്ടിസം ഉണ്ടാകുമോ ഇല്ലയോ എന്ന് കണ്ടെത്തുന്നതെന്നും പ്രൊഫസര്‍ ജെര്‍ഗന്‍ ഹാന്‍ പറയുന്നു.

Related News