Loading ...

Home celebrity

ഇഷ അംബാനിക്കായി ഈ ഗൗണ്‍ തുന്നാന്‍ ഇത്രയും സമയം എടുത്തോ?

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളിലൊന്നായ മെറ്റ് ഗാലയില്‍ നേരിയ വയലറ്റ് നിറത്തില്‍ 'വി' നെക്കോടു കൂടിയ ബോള്‍ ഗൗണില്‍ സിന്‍ഡ്രലയെപ്പോലെ സുന്ദരിയായാണ് മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനി എത്തിയത്. ഡിസൈനര്‍ പ്രബല്‍ ഗുരുങ്ങാണ്

ഇഷയുടെ ഗൗണിന് പിന്നില്‍. ക്രിസ്റ്റലും ഒട്ടകപക്ഷിയുടെ തൂവലും എംബ്രോയ്ഡറി വര്‍ക്കുകളും ചേര്‍ത്താണ് പ്രബല്‍ ഈ ഗൗണ്‍ തുന്നിയെടുത്തത്. ഒരു ലൈലാക്ക് നിറം ഇന്ന് വേണമെങ്കിലും പറയാം.
ഇഷയുടെ ഗൗണ്‍ നിര്‍മിക്കാന്‍ എടുത്ത സമയമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുന്നത്. മുംബൈയിലും ന്യൂയോര്‍ക്കിലുമായി 350 മണിക്കൂര്‍ കൊണ്ടാണ് ഗൗണ്‍ തുന്നിയെടുത്തത്.

2018 ഡിസംബര്‍ 12നായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹം കഴിഞ്ഞത്. പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്‍റെ മകന്‍ ആനന്ദ് ആണ് ഇഷയുടെ ഭര്‍ത്താവ്.




Related News