Loading ...

Home health

ഹൃദയരോഗങ്ങളെ പ്രതിരോധിക്കാം; വാള്‍ന‍ട്ട് ശീലമാക്കു

ദിവസേന വാള്‍നട്ട് കഴിക്കുന്നത് ഹൃദയരോഗങ്ങളുടെ സങ്കീര്‍ണ്ണത ഒരു പരിധി വരെ കുറയ്ക്കുമെന്ന് പഠനം.അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പ്രസിദ്ധീകരിച്ച ജേര്‍ണലിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. വാള്‍നട്ട് ശീലമാക്കിയവരില്‍ സെന്‍ട്രല്‍ ബ്ലഡ് പ്ലഷര്‍ താഴ്ന്ന നിലയിലാണെന്ന് പഠനത്തില്‍ തെളിഞ്ഞിരുന്നു.45 പേരിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.കൊഴുപ്പ് നിറഞ്ഞ ചുവന്ന ഇറച്ചിയും പാലുത്പ്പന്നങ്ങളും കുറച്ച്‌ വാള്‍നട്ട് പോലുള്ള വസ്തുക്കള്‍ കൂടുതല്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ധ നിര്‍ദേശം.

Related News