Loading ...

Home Music

ഹൃദയാഞ്ജലി സംഗീതനിശ: കെസ്റ്ററും ടിമും സ്വിറ്റ്സര്‍ലണ്ടില്‍ എത്തി

ബാസല്‍: മെയ്‌ 18 നു ബാസല്‍ ലാന്‍ഡിലുള്ള പ്രാറ്റ്ലെന്‍ ഗെമയിന്റെയിലെ കുസ്പോ ഹാളില്‍ വെച്ച്‌ ഗ്രേസ്‌ ബാന്‍ഡ്‌ സ്വിറ്റ്സര്‍ലണ്ടിന്റെ അഭിമുഖ്യത്തില്‍ വൈകുന്നേരം 5.30 നു നടത്തപ്പെടുന്ന ഹൃദയാഞ്ജലി സംഗീത നിശയ്ക്കുവേണ്ടി അനുഗ്രഹീത ഗായകന്‍ കെസ്റ്ററും ടീമും സ്വിറ്റ്സര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നു. കെസ്റ്ററിന്റെ പുത്രിയും നവഗായികയുമായ കൃപ മരിയ കെസ്റ്ററും ഈ സംഗീത വിരുന്നില്‍ പങ്കാളിയാകും. മലയാളത്തിലെ അനുഗ്രഹീതഗായകന്‍ കെസ്റ്ററിന്റെ മഹനീയ സാന്നിദ്ധ്യം ഈ വര്‍ഷത്തെ പ്രോഗ്രാമിന്റെ സവിശേഷതയാണ്.
മലയാളത്തിലെ എക്കാലത്തെയും അനുഗ്രഹീത ശബ്ദത്തിനുടമ തനിക്ക്‌ ദൈവം നല്‍കിയ ഇമ്ബമാര്‍ന്ന ശബ്ദത്തിലൂടെ , താളലയങ്ങളിലൂടെ നാദപ്രപഞ്ചം ഒരുക്കി മലയാളികളുടെ മനസ്സില്‍ കുടിയേറിയ കെസ്റ്ററും 1500-ല്‍ പരം പാട്ടുകള്‍ക്ക്‌ പിന്നണിയൊരുക്കിയ പ്രിന്‍സ്‌ ജോസഫിന്റെയും നേതൃത്വത്തില്‍ അരങ്ങേറുന്ന സംഗീത നിശയിലേക്ക്‌ എല്ലാ സ്വിസ്സ്‌ മലയാളികളെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

Related News