Loading ...

Home USA

ഇറാന് നേരെ ആക്രമണം നടത്താന്‍ ഒരു ലക്ഷത്തിലേറെ സൈനികരെ നിയോഗിക്കണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

യുഎസ്: ഇറാനെ ആക്രമിക്കാനായി 1,20,000 സൈനികരെ നിയോഗിക്കണമെന്ന് യു എസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷാനഹാന്‍ അറിയിച്ചു. യു.എസ‌് പ്രതിരോധവിഭാഗം പുതിയ സൈനികപദ്ധതി പ്രസിഡന്റ‌് ഡോണാള്‍ഡ‌് ട്രംപിന‌് സമര്‍പ്പിച്ചയതായാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ഇറാനെ ആക്രമിക്കാനായി 1,20,000 സൈനികരെ നിയോഗിക്കണമെന്നാണ‌് പാട്രിക‌് ഷാനഹാന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇറാനുമായുള്ള 2015ലെ ആണവ കരാറില്‍ നിന്ന‌് കഴിഞ്ഞവര്‍ഷം ഡോണാള്‍ഡ‌് ട്രംപ‌് പിന്മാറിയതോടെ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ‌്. ഇതേത്തുടര്‍ന്ന‌് അമേരിക്ക‌ ഇറാനുമേല്‍ വന്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.

Related News