Loading ...

Home celebrity

ഇന്ദിര പിന്‍ഗാമിയായി കണ്ടത് പ്രിയങ്കയെ: ഫൊത്തേദാര്‍

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി തന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായി കണ്ടത് പ്രിയങ്കയെയാണെന്ന് ഇന്ദിരയുടെ സന്തതസഹചാരിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ à´Žà´‚.എല്‍. ഫൊത്തേദാര്‍. പ്രിയങ്കയ്ക്ക് ശോഭനമായ ഭാവിയുണ്ടെന്നും പ്രിയങ്ക വളര്‍ന്നു വലുതായാല്‍ ആളുകള്‍ തന്നെ മറന്ന് പ്രിയങ്കയെയായിരിക്കും കൂടുതല്‍ ഓര്‍ക്കുകയെന്നും ഇന്ദിര ഗാന്ധി തന്നോടു പറഞ്ഞതായി ഫൊത്തേദാര്‍ വെളിപ്പെടുത്തി. à´¨àµ†à´¹àµâ€Œà´±àµ-ഇന്ദിര കാലത്ത് രാഷ്ട്രീയ ചാണക്യനായി അറിയപ്പെട്ടിരുന്ന ഫൊത്തേദാര്‍ തന്റെ ആത്മകഥയായ 'ചിനാര്‍ ലീവ്‌സി'ന്റെ പ്രകാശനത്തിനു മുന്നോടിയായി സംസാരിക്കുകയായിരുന്നു.

പ്രിയങ്ക വളരെ മുന്നേറുമെന്നും ഇപ്പോള്‍ താനിരിക്കുന്ന സ്ഥലത്ത് പ്രിയങ്ക എത്തിച്ചേരുമെന്നും ഇന്ദിര വിശ്വസിച്ചു. രാഹുലിന്റെ പേര് à´ˆ അവസരത്തില്‍ ഒരിക്കലും ഇന്ദിര പറഞ്ഞതേയില്ല. പ്രിയങ്കയുടെ വളര്‍ച്ച കാണാന്‍ താനുണ്ടാവില്ലെന്നും ഇന്ദിര പറഞ്ഞു. 

പ്രിയങ്കയിലൂടെ ജനങ്ങള്‍ എന്നെ കാണും. അവളെ കാണുമ്പോള്‍ ആളുകള്‍ എന്നെ ഓര്‍മ്മിക്കും. കൂടുതല്‍ ശോഭയോടെ വളരും. അടുത്ത നൂറ്റാണ്ട് അവളുടേതായിരിക്കും. ഇന്ദിര പറഞ്ഞ ഇക്കാര്യങ്ങള്‍ ഞാന്‍ രാജീവിനോടും സോണിയയോടും പറഞ്ഞു. രാജീവ് വളരെ സന്തോഷവാനായി. എന്നാല്‍, സോണിയ ഒന്നും മിണ്ടാതെ തുറിച്ചു നോക്കുക മാത്രമാണു ചെയ്തത്. ഇന്ദിരയുമായി സംസാരിച്ച പശ്ചാത്തലത്തില്‍ പിന്നീട് താന്‍ സോണിയയ്ക്ക് അഞ്ചു പേജ് നീണ്ട ഒരു കുറിപ്പ് നല്‍കി. അവരത് വായിച്ചു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

 à´°à´¾à´œàµ€à´µàµ മൂത്ത മകള്‍ക്ക് ശാരിക എന്ന പേരിടാനാണ് ആഗ്രഹിച്ചത്. എന്നാല്‍, സതീഷ് ശര്‍മ്മ അപ്പോഴേക്കും മകള്‍ക്ക് à´ˆ പേരിട്ടതിനാല്‍ രാജീവ് തീരുമാനം മാറ്റുകയായിരുന്നു.  à´°à´¾à´¹àµà´²à´¿à´¨àµ† നേതൃത്വത്തിലേക്കു കൊണ്ടുവന്ന സോണിയയുടെ തീരുമാനം ശരിയായിരുന്നു എന്നു കരുതുണ്ടോ എന്ന ചോദ്യത്തോട്  à´¨à´®à´¸àµâ€Œà´•à´¾à´°à´‚ എന്നു പറഞ്ഞ് ഫൊത്തേദാര്‍ ഒഴിഞ്ഞുമാറി. 

Related News