Loading ...

Home health

വിട്ടുമാറാത്ത തലവേദന; കാരണം ഇതാകാം

തലവേദന ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണല്ലോ. പലകാരണങ്ങള്‍ കൊണ്ടാണ് തലവദന ഉണ്ടാകാറുള്ളത്. ചിലര്‍ക്ക് തലവേദന രോ​ഗലക്ഷണമാണ്. ഏതു തരം തലവേദനയായാലും പെട്ടെന്നൊന്നും മാറുന്നില്ലെങ്കില്‍ വിദഗ്ധ പരിശോധന നടത്തുകതന്നെ വേണം. തലച്ചോറിന്റെയും ബന്ധപ്പെട്ട ഞരമ്ബുകളുടെയും തലയ്ക്കു പുറമേയുള്ള ഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ കാരണമാണ് സാധാരണഗതിയില്‍ തലവേദനയുണ്ടാവുക. തണുത്ത കാറ്റടിച്ചാലും മഞ്ഞു കൊണ്ടാലും കാലാവസ്ഥ നോക്കാതെ തണുത്ത വെള്ളം കുടിച്ചാലും ഉറക്കമൊഴിച്ചാലും വെയിലധികം കൊണ്ടാലും കഠിനമായ ജോലി തുടര്‍ച്ചയായി ചെയ്താലും തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളിച്ചാലും ചിലര്‍ക്കു തലവേദനവരാം. പനിയോടൊപ്പം ചിലര്‍ക്കു തലവേദനയുണ്ടാകാം. കണ്ണോ മൂക്കോ ചെവിയോ വായയോ ആയി ബന്ധപ്പെട്ട രോഗം വന്നാലും തലവേദനയുണ്ടാകാം. കണ്ണിലെ പ്രഷര്‍ കൂടിയാല്‍ തലവേദന വരാം.ടിവി, മൊബെെല്‍, ലാപ് ടോപ്പ് എന്നിവ അമിതമായി ഉപയോ​ഗിക്കുന്നവരില്‍ തലവേദന കൂടി വരുന്നതായാണ് നാഷണല്‍ ഹെഡേക്ക് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

പല തലവേദനകള്‍ക്കും കാരണം നിര്‍ജലീകരണമാണ്. അതുകൊണ്ട് തലവേദന വന്നാല്‍ നന്നായി വെള്ളം കുടിക്കണം. രാത്രി ഉറക്കമിളയ്ക്കുന്നവര്‍ അത്രയും സമയം അടുത്ത ദിവസം ഉറങ്ങിത്തീര്‍ക്കണം. ഇളംചൂടുള്ള എണ്ണ തലയില്‍ മസാജ് ചെയ്തു ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കണം. പൊതുവായി വരുന്ന തലവേദനയ്ക്ക് അമിതമായ ടിവി കംപ്യൂട്ടര്‍ ഉപയോഗം ഇക്കാലത്ത് കാരണമാവുന്നുണ്ട്. ഏറെ അസ്വസ്ഥത ഉണ്ടാക്കുന്ന വേദനകളില്‍ ഒന്നാണ് മൈഗ്രേന്‍‍. സാധാരണ തലവേദനയെക്കാള്‍ രൂക്ഷമാണ് മൈഗ്രേന്‍. കടുത്ത വേദനയോടൊപ്പം ചിലര്‍ക്ക് ഛര്‍ദ്ദിയും മുഖമാകെ തരിപ്പുമെല്ലാം അനുഭവപ്പെടും. സ്ഥിരമായി മരുന്ന് കഴിച്ചാണ് പലരും മൈഗ്രേന്‍ നിയന്ത്രിക്കുന്നത്.

Related News