Loading ...

Home Music

ഇസൈജ്ഞാനിക്ക് ആദരം

ഇസൈജ്ഞാനി ഇളയരാജയുടെ 76–--ാം പിറന്നാൾ തമിഴകം ആവേശത്തോടെ കൊണ്ടാടി. ഇസൈ സെലിബ്രേറ്റ് ഇസൈ എന്ന പേരിൽ ചെന്നൈയിൽ അരങ്ങേറിയ സം​ഗീതനിശ തമിഴക സം​ഗീത ചരിത്രത്തിലും ഇടംപിടിച്ചു. തെന്നിന്ത്യയുടെ പ്രിയ​ഗായകൻ എസ് പി ബാലസുബ്രഹ്മണ്യവും ഇളയരാജയും തമ്മിൽ രണ്ടുവർഷമായി നിലനിന്ന പിണക്കം അവസാനിച്ച ചടങ്ങ് കൂടിയായി അതുമാറി. പാട്ടിന്റെ പകർപ്പ് അവകാശത്തെചൊല്ലിയുള്ള തർക്കം ഇരുവരും തമ്മിൽ നിയമയുദ്ധത്തിനുവരെ വഴിവച്ചിരുന്നു. ഒടുവിൽ ലോകമെങ്ങുമുള്ള സം​ഗീതപ്രേമികളെ ആവേശത്തിലാക്കി ഇളയരാജയും എസ് പി ബിയും ഒരേവേദിയിലെത്തി. ഒപ്പം മലയാളത്തിന്റെ ​ഗാന​ഗന്ധർവൻ കെ ജെ യേശുദാസ്, ബോംബെ ജയശ്രീ, മനോ, ഉഷഉതുപ്പ് തുടങ്ങിയ മുൻനിര ​ഗായകരും ചടങ്ങിൽ പങ്കെടുത്തു. രണ്ടുവർഷം മുമ്പ് തന്റെ സം​ഗീതജീവിതത്തിന്റെ അമ്പതുവർഷം പ്രമാണിച്ച് അമേരിക്കയിൽ സം​ഗീത പരിപാടി നടത്താൻ എസ് പിബി തയ്യാറെടുക്കുന്നതിനിടെയാണ് റോയൽറ്റി നൽകാതെ തന്റെ പാട്ടുകൾ ആലപിക്കരുതെന്ന് ആവശ്യപ്പെട്ട് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചത്. തുടർന്ന് ഇളയരാജയുടെ ​ഗാനങ്ങൾ ആലപിക്കില്ലെന്ന് എസ് പി ബി പ്രഖ്യാപിക്കുകയായിരുന്നു. പാട്ടിന്റെ ബൗദ്ധിക സ്വത്തവകാശത്തെ ചൊല്ലിയുള്ള നിയമതർക്കത്തിനും ഇതുവഴിവച്ചു. തമിഴകത്തെ സിനി  മ്യുസിഷൻസ് അസോസിയേഷൻ എന്ന സംഘടനയുടെ ധനശേഖരണാർഥമായിരുന്നു സം​ഗീതനിശ. പിണക്കം അവസാനിച്ചതോടെ ഇരുവരും ഒന്നിച്ച് വീണ്ടും ​​ഗാനം ഒരുക്കുമെന്നും പ്രഖ്യാപിച്ചു. വിജയ് ആന്റണിയുടെ തമിഴരശൻ എന്ന സിനിമയ‌്ക്ക് വേണ്ടിയാണ് ഒരുമിക്കുന്നത്. à´ˆ സിനിമയിൽ യേശുദാസും ​ഗാനം ആലപിക്കുന്നുണ്ട്. യേശുദാസും എസ് പിയും ഒന്നിച്ച് ഇളയരാജയ്ക്കായി മണിരത്നം ചിത്രമായ ദളപതിക്ക് വേണ്ടി ​ഗാനം ആലപിച്ചിരുന്നു. ജന്മദിനത്തോട് അനുബന്ധിച്ച് തമിഴ്നാട്ടിൽ സം​ഗീത ചികിത്സാകേന്ദ്രങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇളയരാജ.

Related News