Loading ...

Home health

നിപ; രോഗലക്ഷണങ്ങള്‍ എന്തെല്ലാം ?

സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്നാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചത്. എറണാകുളത്തെ ആസ്റ്റര്‍ മെഡ്സിറ്റിയിലാണ് യുവാവ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, നിപ സംബന്ധിച്ച്‌ പല വ്യാജവാര്‍ത്തകളും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഒന്നാണ് പനിയും തലവേദനയും വന്നാല്‍ അത് നിപയാണെന്ന് ഉറപ്പിക്കാമെന്ന വാര്‍ത്ത. എന്നാല്‍, ഇതില്‍ പൂര്‍ണമായും സത്യമില്ല. നിപയുടെ രോഗലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
എന്തൊക്കെയാണ് രോഗ ലക്ഷണങ്ങള്‍ നാലു മുതല്‍ പതിനെട്ട് ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. അതായതു വൈറസ് ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങാന്‍ ഇത്രയും ദിവസങ്ങള്‍ വേണ്ടി വരും . പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍.
ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം .രോഗലക്ഷണങ്ങള്‍ ആരംഭിച്ച്‌ ഒന്നുരണ്ടു ദിവസങ്ങള്‍ക്കകം രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ്,ശ്വാസകോശങ്ങളെ ഗുരുതരമായി ബാധിക്കുന്ന ചില പ്രശ്ങ്ങള്‍ എന്നിവയുണ്ടാകാനും സാധ്യതയുണ്ട്.

Related News