Loading ...

Home USA

ഇറാനെതിരെ യുദ്ധസാധ്യത വെളിപ്പെടുത്തി അമേരിക്ക

ഇറാനും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ ശക്തമാക്കുന്നതിനിടെ ഇറാനെതിരെ യുദ്ധസാധ്യതയുണ്ടെന്നും വെളിപ്പെടുത്തി അമേരിക്ക. അമേരിക്ക യുദ്ധ സാധ്യത വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ്. അതേസമയം ജപ്പാന്‍, സ്വിറ്റ്സര്‍ലാന്റ്​, ഒമാന്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സമവായം രൂപപ്പെടുത്താന്‍ തിരക്കിട്ട നടപടികളാണ്​ പുരോഗമിക്കുന്നത്​. ഇറാന്‍ വിരുദ്ധനടപടിക്ക്​ ആവശ്യത്തിന്​ ലോക പിന്തുണ ലഭിക്കാതെ പോയതാണ് അമേരിക്കയെ​ ചര്‍ച്ചയിലൂടെയും സമ്മര്‍ദത്തിലൂടെയും പ്രശ്നപരിഹാരം കണ്ടെത്താന്‍ പ്രേരിപ്പിക്കുന്നത്​.അറബ്​, മുസ്‍ലിം രാജ്യങ്ങള്‍ ഇറാനെതിരെ നിലപാട്​ സ്വീകരിക്കുമ്ബോള്‍ യുദ്ധം എന്ന ആവശ്യം അവരും എതിര്‍ത്തിരിക്കുകയാണ്. അതേസമയം ട്രംപ്, റൂഹാനി ചര്‍ച്ചയോടെ ഗള്‍ഫ്​ മേഖലയില്‍ രൂപപ്പെട്ട സംഘര്‍ഷം അവസാനിക്കും എന്നു തന്നെയാണ്​ ലോകത്തിന്റെ പ്രതീക്ഷ.എന്നാല്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ വാദം അമേരിക്കയുമായി ചര്‍ച്ചക്കില്ലെന്നാണ് .

Related News