Loading ...

Home USA

യുഎസ്‌ - റഷ്യ യുദ്ധകപ്പലുകള്‍ കൂട്ടിമുട്ടലിന്‍റെ വക്കിലെത്തി; തര്‍ക്കവുമായി ഇരുവിഭാഗവും രംഗത്ത്

റഷ്യ- യുഎസ്‌ സൈനിക സoഘര്‍ഷം തുടരുന്നു. പസഫിക് സമുദ്രത്തില്‍ ഇരു രാജ്യങ്ങളുടേയും യുദ്ധകപ്പലുകള്‍ കഴിഞ്ഞ ദിവസം കൂട്ടിമുട്ടലിന്‍റെ വക്കിലെത്തി.ഇരുവിഭാഗവും സംഭവത്തില്‍ തര്‍ക്കവുമായി രംഗത്തെത്തി.
50 മുതല്‍ 165 ഫീറ്റ് വ്യത്യാസത്തിലാണ് റഷ്യ- അമേരിക്ക യുദ്ധകപ്പലുകള്‍ വന്നത്.തങ്ങളുടെ അടിയന്തര ഇടപെടല്‍ മൂലമാണ് വലിയൊരു കൂട്ടിമുട്ടല്‍ ഒഴിവായതെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നത്.
സംഭവം നടന്നത് കിഴക്കന്‍ ചൈനാ കടലിലാണെന്ന് റഷ്യയും ഫിലിപ്പൈന്‍ സമുദ്രത്തിലാണെന്നും അമേരിക്കയുംപറയുന്നു. എന്നാല്‍ റഷ്യയില്‍ നിന്നും വിട്ട് അന്താരാഷ്ട്ര സമുദ്രപരിധിയിലാണ് സംഭവം നടന്നത്.

Related News