Loading ...

Home Australia/NZ

റേഡിയോ ഗലീലിക്ക് ആസ്ത്രേലിയയില്‍ തുടക്കമായി

ആത്മീയതയുടെ ക്രിയാത്മക സൗന്ദര്യമായി, സ്നേഹത്തിന്‍റെ ഭാഷ ലോകത്തോട്‌ സംസാരിക്കുവാന്‍ ‘റേഡിയോ ഗലീലി’ എന്നാ ഓണ്‍ലൈന്‍ സംരംഭം ഒക്ടോബര്‍ 23നു സീറോമലബാര്‍ മെല്‍ബണ്‍ മെത്രാന്‍ മാര്‍ ബോസ്കോ പുത്തൂര്‍ ആശീര്‍വദിച്ചു. തുടര്‍ന്ന് റേഡിയോ ഗലീലിയുടെ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുകയും നന്മകള്‍ നേരുകയും ചെയ്തു. പ്രസ്തുത ചടങ്ങില്‍ റവ.ഫാ.തോമസ് ആലുക്ക, സിഡ്നി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് കെ പി ജോസ് എന്നിവരും അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ചു സംസാരിച്ചു.

നവംബര്‍ 15 മുതല്‍ നൂതന മാധ്യമങ്ങളായ ആപ്പ്, ആന്‍ഡ്രോയിഡ്, ഫേസ്ബുക്ക്, വെബ്സൈറ്റ് എന്നിവയിലൂടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പരിപാടികള്‍ റേഡിയോ ഗലീലിയിലുടെ കേള്‍ക്കുവാന്‍ സാധിക്കും. പിആര്‍ഒ ജാക്സണ്‍ ഫെര്‍ണാണ്ടസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ കോര്‍ഡിനേറ്റര്‍ ബാബു സെബാസ്റ്റ്യന്‍ നന്ദി പ്രകാശിപ്പിച്ചു. റേഡിയോയുടെ പ്രവര്‍ത്തനം ബിനു വര്‍ഗ്ഗീസും, ആപ്പ്,ആന്‍ഡ്രോയിഡ് എന്നിവ ജോണ്‍ പോളും കൈകാര്യം ചെയ്യുന്നു. കേരളത്തില്‍ റേഡിയോ ഗലീലിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നത് ഫിപിനും ധന്യയുമാണ്. Web: www.radiogalilee.org Email: info@radiogalilee.org

Related News