Loading ...

Home health

കാന്‍സറിനെക്കുറിച്ച തെറ്റിദ്ധാരണ മാറണം -മനീഷാ കൊയ് രാള

തിരുവനന്തപുരം: കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാനാകില്ളെന്നതടക്കം നിരവധി തെറ്റിദ്ധാരണകള്‍ ഉണ്ടെന്നും ഇവ മാറേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണെന്നും നടി മനീഷാ കൊയ് രാള. കാന്‍സര്‍ ജീവിതത്തിന്‍െറ അവസാനമല്ല. ഇച്ഛാശക്തിയോടെ രോഗത്തെ നേരിട്ടാല്‍ കീഴ്പ്പെടുത്താം. തന്‍െറ അനുഭവം അത് സാക്ഷ്യപ്പെടുത്തുന്നതായും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. à´²àµ†à´¨à´¿à´¨àµâ€ രാജേന്ദ്രന്‍െറ പുതിയചിത്രമായ ‘ഇടവപ്പാതി’യുടെ വിശേഷങ്ങള്‍ പങ്കുവെക്കാനത്തെിയതായിരുന്നു അവര്‍. കാന്‍സര്‍രോഗിയെന്നറിയപ്പെടാനല്ല ഒരു കലാകാരി ആഗ്രഹിക്കുന്നത്. സിനിമയുള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ മരണത്തിനുതുല്യമായി കാന്‍സറിനെ ചിത്രീകരിക്കുന്നത് തെറ്റിദ്ധാരണജനകമാണ്. സിനിമയോടൊപ്പം കാന്‍സറിനെതിരായ ബോധവത്കരണ പരിപാടികളിലും താന്‍ സജീവമാകും. ഡല്‍ഹിയില്‍ നടക്കുന്ന സാഹിത്യസമ്മേളനത്തില്‍ ഇതേക്കുറിച്ച് പുസ്തകം പുറത്തിറക്കും. മൂന്നുവര്‍ഷം മുമ്പാണ് രോഗം തിരിച്ചറിയുന്നത്. അതുവരെ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ല. അത് തെറ്റായിരുന്നെന്ന് ഇപ്പോള്‍ ബോധ്യമായി. ജീവിതത്തിന്‍െറ മൂല്യം തിരിച്ചറിയാന്‍ കാന്‍സര്‍ വരുംവരെ കാത്തിരിക്കേണ്ടതില്ളെന്നും മനീഷ പറഞ്ഞു.37 വര്‍ഷമായി കര്‍ണാടകയിലെ ബൈലക്കൂപ്പയില്‍ അഭയാര്‍ഥികളായി താമസിക്കുന്ന തിബത്തന്‍വംശജരുടെ ആന്തരികസംഘര്‍ഷങ്ങളാണ് ‘ഇടവപ്പാതി’യുടെ പ്രമേയമെന്ന് ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. നടന്‍ സിദ്ധാര്‍ഥ് ലാമ, ഉത്തര ഉണ്ണി, പ്രകാശ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related News