Loading ...

Home USA

സണ്ണി സ്റ്റീഫന്‍ ഹൂസ്റ്റണില്‍

ഹൂസ്റ്റണ്‍: ജീവിതസ്പര്‍ശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും സ്നേഹത്തിലും ആഴപ്പെടുത്തുവാന്‍, വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും പ്രശസ്ത കുടുംബ പ്രേഷിതനും, പ്രമുഖ വചന പ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും  സംഗീത സംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ സെമിനാറും ഏക ദിന കുടുംബ വിശുദ്ധീകരണ ധ്യാനവും മാര്‍ത്തോമ്മാ യുവജനസഖ്യം സൌത്ത് വെസ്റ്റ് റീജിയന്‍റെ ആഭിമുഖ്യത്തില്‍  ഹൂസ്റ്റണിലെ ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ചില്‍ 2015 നവംബര്‍ 21 ശനിയാഴ്ച്ചയും, ട്രിനിറ്റി മാര്‍ത്തോമ്മ ചര്‍ച്ചില്‍ നവംബര്‍ 28 ശനിയാഴ്ച്ചയും നടത്തപ്പെടുന്നു.
https://www.facebook.com/photo.php?fbid=196805920652717&set=a.120348031631840.1073741828.10000969931...
   വിവിധ ധ്യാന രീതികളില്‍ നിന്നും വ്യത്യസ്തമായി മനുഷ്യന്‍റെ പ്രായോഗിക ജീവിത പ്രശ്നങ്ങള്‍ പ്രാര്‍ത്ഥനയോടെ അതിജീവിച്ച് സമാധാനവും ആത്മീയസന്തോഷവും നേടി മാതൃകാ ജീവിതത്തിലൂടെ തലമുറകള്‍ക്ക് നന്മ പകര്‍ന്നു കൊടുക്കാമെന്നു തിരുവചന പ്രബോധനങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും മുപ്പത്തഞ്ചു വര്‍ഷത്തെ ഫാമിലി കൌണ്‍സിലിംഗ് അനുഭവങ്ങളും അറിവുകളും പങ്കു വച്ച് സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങള്‍ കുടുംബങ്ങള്‍ക്ക് ഉണര്‍വ്വും പ്രാര്‍ത്ഥനാജീവിതത്തിനു പ്രചോദനവും അതുവഴി സമാധാനത്തിനും ഇടവരുത്തുമെന്ന് വേള്‍ഡ് പീസ്‌ മിഷന്‍ ഇന്റര്‍നാഷണല്‍ സ്പിരിച്ച്യുല്‍ ഡയറക്ടര്‍ à´«à´¾. ബോബി കട്ടിക്കാട്‌ അഭിപ്രായപ്പെട്ടു. ഉത്തമ കുടുംബജീവിതത്തിനാവശ്യമായ അറിവുകളും, ജീവിതാനുഭവങ്ങള്‍ പങ്കുവച്ചു നല്‍കുന്ന കരുത്തുള്ള പ്രബോധനങ്ങളും, ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവങ്ങള്‍ നല്‍കുന്ന à´ˆ അവസരം നഷ്ടപ്പെടുത്താതെ എല്ലാ ഇടവകാംഗങ്ങളും പങ്കെടുക്കണമെന്നു പ്രത്യേകം അറിയിച്ചു.

നവംബര്‍ 22 മുതല്‍ നവംബര്‍ 26 വരെ സണ്ണി സ്റ്റീഫനുമായി കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ് നമ്പര്‍: 516 225 8659.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. കൊച്ചുകോശി എബ്രഹാം (പ്രസിഡന്‍റ്) 281 561 9147
ശ്രീ. ബോബി തോമസ്‌ (വൈസ് പ്രസിഡന്‍റ്) 713 732 0209
ശ്രീ. റെനി കവലയില്‍ (ട്രഷറാര്‍) 281 300 9777
ശ്രീ. ജോണ്‍ കെ ഫിലിപ് (പ്രകാശ്‌)  832 660 4281 / 832 744 0271 

Related News