Loading ...

Home USA

രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്താനൊരുങ്ങി ന്യൂയോര്‍ക്ക് ടൈംസ്‌

ന്യൂയോര്‍ക്ക് സിറ്റി: ദ ന്യൂയോര്‍ക്ക് ടൈംസ് അന്താരാഷ്ട്ര എഡിഷനില്‍ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിക്കാനൊരുങ്ങുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കുറിച്ച്‌ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ വിവാദമായതോടെയാണ് കാര്‍ട്ടൂണ്‍ നിര്‍ത്താന്‍ തീരുമാനിച്ചത്. ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീച്ചതില്‍ നേരത്തെ പത്രം മാപ്പ് പറഞ്ഞിരുന്നു. ജൂതന്മാരുടെ തൊപ്പി ധരിച്ച അന്ധനായ ട്രംപിന് പിന്നാലെ കാവല്‍ നായയായി പോകുന്ന നെതന്യാഹുവാണ് കാര്‍ട്ടൂണിലുണ്ടായത്. ഇത് ജൂത സമൂഹത്തിന്റെ കടുത്ത എതിര്‍പ്പിന് കാരണമായി. അന്താരാഷ്ട്ര എഡിഷനിലെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍ തീരുമാനിച്ചിരുന്നതായി എഡിറ്റര്‍ ജെയിംസ് ബെന്നെറ്റ് പറഞ്ഞു. എന്നാല്‍, ഈ തീരുമാനം വന്നത് നെതന്യാഹുവിനെക്കുറിച്ച്‌ വന്ന കാര്‍ട്ടൂണിന് ശേഷമാണെന്ന് പത്രത്തിലെ ചീഫ് കാര്‍ട്ടൂണിസ്റ്റായ പാട്രിക്ക് ചപ്പട്ടെ വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് നേരെയുണ്ടാകുന്ന രാഷ്ട്രീയ സമ്മര്‍ദങ്ങളും സാമൂഹിക മാധ്യമങ്ങളിലെ ആള്‍ക്കൂട്ട വിചാരണയും ആശങ്കയുണ്ടാക്കുന്നതായും ട്രംപിനെ വിമര്‍ശിച്ച്‌ കാര്‍ട്ടൂണ്‍ വരച്ചത് കൊണ്ട് മാത്രം തങ്ങളുടെ പല മികച്ച കാര്‍ട്ടൂണിസ്റ്റുകളുടേയും ജോലി പോയതായും ചപ്പട്ടെ ചൂണ്ടിക്കാട്ടി.

Related News