Loading ...

Home USA

ആയിരം സൈനികരെ കൂടി ഗള്‍ഫില്‍ വിന്യസിച്ച്‌ അമേരിക്കയുടെ ശക്തമായ നടപടി; യു.എസ് സൈന്യം ഗള്‍ഫ് വിടണമെന്ന വാദവുമായി ഇറാന്‍

ആയിരം സൈനികരെ കൂടി ഗള്‍ഫില്‍ വിന്യസിച്ച്‌ അമേരിക്കയുടെ ശക്തമായ നടപടി, ഇറാനെതിരായ സൈനിക മുന്നൊരുക്കം ശക്തമാക്കി അമേരിക്കയുടെ പുതിയ നിലപാട്. പുതുതായി ആയിരം സൈനികരെ അമേരിക്ക ഗള്‍ഫിലേക്ക് വിന്യസിച്ചു കഴിഞ്ഞു. ഗള്‍ഫ് സമുദ്രത്തിലെ എണ്ണ ടാങ്കര്‍ ആക്രമണത്തിനു പിന്നാലെ ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേര്‍ക്ക് റോക്കറ്റ് പതിച്ചതും അമേരിക്കയുടെ പുതിയ പ്രകോപനത്തിന് കാരണമാണ്. എന്നാല്‍ പുതുതായി ആയിരം സൈനികരെ ഗള്‍ഫിലേക്ക്‌അയക്കാനുള്ള അമേരിക്കന്‍ തീരുമാനം വന്നതോടെ ഇറാനെതിരായ യുദ്ധനീക്കം വീണ്ടും സജീവമാവുകയാണ്. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രത്തിനു നേര്‍ക്ക് മൂന്ന് റോക്കറ്റുകള്‍ പതിച്ചതാണ് പൊടുന്നനെയുള്ള നടപടിക്ക് കാരണം. ഒരു മാസത്തിനുള്ളില്‍ ആറ് എണ്ണ ടാങ്കറുകള്‍ക്കു നേരെ ആക്രമണം നടന്നതും സുരക്ഷ വര്‍ധിപ്പിക്കാന്‍ കാരണമായെന്ന് അമേരിക്ക വിശദീകരിക്കുന്നു. എന്നാല്‍ അക്രമിക്കപ്പെട്ട കപ്പലുകള്‍ക്കു സമീപം ഇറാന്‍ ബോട്ടിന്റെ വീഡിയോ ചിത്രം കഴിഞ്ഞ ദിവസം പെന്റഗണ്‍ പുറത്തു വിട്ടിരുന്നു. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്നുള്ള യു.എസ് സൈനികാഭ്യാസവും തുടരുകയാണ്. ഇതിനു പുറമെ യു.എ.ഇയും ജോര്‍ദാനും തമ്മിലെ സൈനികാഭ്യാസവും പൂര്‍ത്തിയായി. പക്ഷേ ഏതാനും നാളുകളായി ഗള്‍ഫില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കുന്നത്. രണ്ട് യു.എസ് യുദ്ധ കപ്പലുകള്‍ ഇപ്പോള്‍ തന്നെ ഗള്‍ഫ് സമുദ്രത്തിലുണ്ട്. ആണവ കരാറിനു വിരുദ്ധമായി കൂടുതല്‍ യുറേനിയം സമ്ബുഷ്ടീകരണത്തിലേക്ക നീങ്ങേണ്ടി വരുമെന്ന ഇറാന്റെ ഭീഷണിയും അമേരിക്ക ഗൗരവത്തിലാണ് കാണുന്നത്. എന്നാല്‍ യു.എസ് സൈന്യം ഗള്‍ഫ് വിടണമെന്നും ഏതെങ്കിലും രാജ്യവുമായി യുദ്ധത്തിന് തങ്ങളില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

Related News