Loading ...

Home USA

അമേരിക്കന്‍ കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടി നൂറാം സ്ഥാപക ദിനം ആഘോഷിച്ചു

എല്‍ജിബിടി കമ്യൂണിറ്റി നേരിടുന്ന പ്രശ്‌നങ്ങള്‍ ഇയര്‍ത്തിക്കൊണ്ടുവരാന്‍ പാര്‍ട്ടി ശ്രമിക്കണമെന്ന്‌ പീപ്പിള്‍സ്‌ വേള്‍ഡ്‌ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ചൗന്‍സി റോബിന്‍സണ്‍ പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി സാര്‍വദേശീയ കടമകളുടെ ഭാഗമായി ഗ്രീന്‍ ന്യൂ ഡീലിനെ പൂര്‍ണമായും പിന്തുണക്കണം എന്ന ധാരണ ശതാബ്ദി കണ്‍വെന്‍ഷനില്‍ ഗണ്യമായ പിന്തുണ നേടി. 2020 ലെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ചയായി. പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നീക്കങ്ങള്‍ നടത്തണമെന്ന്‌ അംഗങ്ങള്‍ ആവശ്യപ്പെട്ടു.ഷിക്കാഗോ > അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നൂറാം സ്ഥാപകദിനം ആഘോഷിച്ചു. ഷിക്കാഗോയില്‍ കൂടിയ സമ്മേളനത്തില്‍ മുന്നൂറിലധികം പ്രതിനിധികള്‍പങ്കെടുത്തു.2018 നവംബറില്‍ നടന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ജയിച്ച അലക്‌സാണ്ഡ്ര ഒകാസിയോ കോര്‍ടെസ് ആഗോള താപന പരിഹാരം ലക്ഷ്യമാക്കി മുന്നോട്ടു വെച്ച ഗ്രീന്‍ ന്യൂ ഡീല്‍ കണ്‍വെന്‍ഷനില്‍ മുഖ്യ ചര്‍ച്ചാ വിഷയം ആയി. കുടിയേറ്റക്കാരെ സംരക്ഷണം, വോട്ടിങ്‌ അവകാശങ്ങള്‍ എന്നിവ മുഖ്യ ചര്‍ച്ചാവിഷയമായി. തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയത തന്നെയാണ്‌ പാര്‍ടി ഇപ്പോഴും പിന്തുടരുന്നത്‌. അതാണ്‌ ശരിയെന്ന്‌ ബോധ്യപ്പെടുന്ന കാലത്താണ്‌ നമ്മള്‍എത്തിനില്‍ക്കുന്നത്‌- മുതിര്‍ന്ന നേതാവ്‌ ജാര്‍വിസ്‌ ടൈനര്‍ പറഞ്ഞു.

Related News