Loading ...

Home USA

ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന നികുതി കുറച്ചേ മതിയാകൂ; കര്‍ശന നിലപാടുമായി ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന നികുതി കുറയ്ക്കണമെന്ന നിലപാടിലുറച്ച്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിയില്‍ വെച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. യുഎസില്‍ നിന്നുളള ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന നികുതി യാതൊരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഇന്ത്യ നികുതി കുറച്ചേ മതിയാകൂ- എന്നാണ് ട്രംപിന്റെ ട്വീറ്റ്. ജൂണ്‍ അഞ്ചിന് ഇന്ത്യയ്ക്ക് വ്യാപാര രംഗത്തുള്ള പ്രത്യേക പരിഗണന അമേരിക്ക പിന്‍വലിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇന്ത്യ അമേരിക്കയില്‍നിന്നുള്ള 28 ഇനം ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയിലെത്തുകയും നരേന്ദ്ര മോദിയായും ശേഷം വിദേശകാര്യമന്ത്രി എസ്. ജയശങ്കറായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിമായും കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതി ഉണ്ടായിരുന്നില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

Related News