Loading ...

Home USA

കൊറിയന്‍ ഉപദ്വീപിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നത് വാഷിംഗ്ടണ്‍ ; ഉപ​രോധങ്ങള്‍ നീക്കാത്ത അമേരിക്കയുടെ നടപടിക്കെതിരെ ആഞ്ഞടിച്ച്‌ ഉത്തരകൊറിയ

വാഷിം​ഗ്ടണ്‍ : ഉപ​രോധങ്ങള്‍ നീക്കാത്ത അമേരിക്കയുടെ നടപടിക്കെതിരെ ആഞ്ഞടിച്ച്‌ ഉത്തരകൊറിയ. കൊറിയന്‍ ഉപദ്വീപിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നത് വാഷിംഗ്ടണ്‍ ആണെന്ന് ഉത്തരകൊറിയ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഉത്തരകൊറിയയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. അമേരിക്കയ്ക്ക് താല്‍പര്യം വിലക്കുകളൊടെന്നും സമാധാനാന്തരീക്ഷം തകര്‍ക്കുന്ന നടപടികളാണ് അമേരിക്കയുടേതെന്നും ഉത്തരകൊറിയ ആരോപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയുകയാണെന്ന സൂചനയാണ് പ്രസ്താവന വ്യക്തമാക്കുന്നത്. അതേസമയം, ഉത്തരകൊറിയയുടെ പ്രസ്താവനയില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related News