Loading ...

Home USA

വേൾഡ് പീസ് മിഷൻ - യു എസ് ചാപ്റ്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ടെക്‌സാസ് : കാൽ നൂറ്റാണ്ടായി ലോക സമാധാനപ്രവർത്തനങ്ങളിൽ വ്യാപകമായി വേരൂന്നി,സാമൂഹിക - വിദ്യാഭ്യാസ – ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ വേൾഡ്പീസ് മിഷന്റെ യു .എസ് . ചാപ്റ്റർ പുതിയഭാരവാഹികളെ തെരഞ്ഞെടുത്തു. 

ജിബി പാറയ്ക്കൽ (നാഷണൽ പ്രസിഡന്റ്), ഷേർലിമാത്യു (വൈസ് പ്രസിഡന്റ്), മിനി തോമസ് (ജനറൽസെക്രട്ടറി ), ബിനോദ്  ജോസഫ് (ജോയിന്റ്സെക്രട്ടറി ), മാത്യു ചാക്കോ CPA (ട്രഷറർ), തോമസ്മാത്യു (ജോയിന്റ് ട്രഷറർ), ഡോക്ടർ അനീഷ്ജോർജ് (ചീഫ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ), ഷാനിപാറയ്ക്കൽ(ഡയറക്ടർ - ചാരിറ്റി മിഷൻ )എന്നിവരാണ് തെരഞ്ഞെടുക്കപെട്ട പ്രതിനിധികൾ.

 à´«à´¾à´®à´¿à´²à´¿ മിഷൻ, കംപാഷനേറ്റ്  കെയർ, വേൾഡ്പീസ് അക്കാദമി, ഗ്രീൻ വേൾഡ് മിഷൻ, ആർട്ട് ഓഫ്പീസ് മെഡിറ്റേഷൻ, വേൾഡ് പീസ് യൂത്ത്, ചാരിറ്റിമിഷൻ, സോഷ്യൽ ജസ്റ്റിസ്, പീസ് ഗാർഡൻ ആൻഡ്പീസ് വില്ലേജ്, മീഡിയ മിഷൻ ,മെഡിക്കൽ മിഷൻ, എംപവറിങ് വിമൻ, ഇന്റർ നാഷണൽ പ്രയർ ലൈൻ, അബോളിഷ്  ന്യൂക്ലീയർ വെപ്പൺസ്  ആൻഡ്  ന്യൂക്ലീയർ പ്ലാന്‍റ്റ്സ്, ട്രൈബൽ  മിഷൻ, ഡിസാസ്റ്റർ റിലീഫ്,കാൻസർ കെയർ സപ്പോർട്ട്, സോഷ്യോ കൾച്ചറൽമിഷൻ ,പ്രിവൻഷൻ ഓഫ് അൽക്കോഹോളിസംആൻഡ് ഡ്രഗ് അബ്യൂസ്, ഇന്റർ റിലീജിയസ് മിഷൻ തുടങ്ങി വിവിധ മിനിസ്ട്രികളിലൂടെ ഓരോ രാജ്യത്തെയും  നിയമങ്ങൾക്ക്   à´µà´¿à´§àµ‡à´¯à´®à´¾à´¯à´¿, മാനുഷിക ഇടപെടൽ ആവശ്യമുള്ള, അർഹതയുള്ള എല്ലാ മനുഷ്യരിലേക്കും കരുണയുടെ വെളിച്ചം വീശി, നിയോഗശുദ്ധിയോടെ പ്രവർത്തിക്കുന്ന സാമൂഹിക സംഘടനയാണ് വേൾഡ് പീസ് മിഷൻ. ഇപ്പോൾനാൽപതു രാജ്യങ്ങളിൽ സജീവമാണ് .

worldpeacemissioncouncil@gmail.com 

റിപ്പോർട്ട് : കെ .ജെ ജോൺ

Related News