Loading ...

Home health

ഡിഫ്ത്തീരിയ കേസുകള്‍ വര്‍ധിക്കുന്നു: ജാഗ്രത പുലര്‍ത്തണം

തൃശൂര്‍ ജില്ലയിലും സമീപ ജില്ലകളിലും ഡിഫ്ത്തീരിയ കേസുകള്‍ (തൊണ്ട മുള്ള് ) റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
വായുവിലൂടെ പകരുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം മറ്റുള്ളവരിലേക്ക് പകരുവാനുള്ള സാധ്യത കൂടുതലാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച്‌ രണ്ട് മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. പ്രാരംഭദശയില്‍ പനിയും തൊണ്ടവേദനയും നിസ്സാരമായി തോന്നാമെങ്കിലും പനി, തൊണ്ടവേദന, ശ്വാസതടസ്സം, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ സേവനം തേടണം. ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും തൂവാല ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. രോഗിയുമായുള്ള സമ്ബര്‍ക്കം ഒഴിവാക്കുന്നതിനും രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. കുട്ടികളില്‍ ഈ രോഗം സംശയിക്കുകയാണെങ്കില്‍ സ്‌കൂളില്‍ പോകുന്നത് ഒഴിവാക്കി ഉടനടി വിദഗ്ദ്ധ ചികിത്സ തേടണം. എല്ലാ ഗര്‍ഭിണികള്‍ക്കും 16 വയസ്സുവരെയുള്ള കുട്ടികള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിദ്ദേശിച്ച പ്രതിരോധ ചികിത്സ (വാക്‌സിനേഷന്‍) നല്‍കണം. അതിനു വേണ്ട എല്ലാ വാക്‌സിനുകളും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണ്. വാക്‌സിനേഷന്‍ തുടങ്ങിയ ശേഷം മുടങ്ങിയിട്ടുള്ളവര്‍ ആരോഗ്യ സ്ഥാപനത്തിലെത്തി വാക്‌സിനേഷന്‍ പുനരാരംഭിക്കണം.

Related News