Loading ...

Home health

എരിവുള്ള ആഹാരങ്ങള്‍ മേധാക്ഷയം വരാനുള്ള സാധ്യത കൂട്ടും

ഏതെങ്കിലും കാരണത്താല്‍ മസ്തിഷ്ക്കത്തിന്റെ സവിശേഷധര്‍മ്മങ്ങള്‍ നഷ്ടപ്പെടുന്നതു വഴി ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയാണ് മേധാക്ഷയം അഥവാ ഡിമെന്‍‌ഷ്യ . വാര്‍ദ്ധക്യത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന സ്വാഭാവിക ഓര്‍മ്മക്കുറവില്‍ നിന്ന് വ്യത്യസ്തമാണിത്. തലച്ചോറിന് ഏല്‍ക്കുന്ന ആഘാതത്താലും മറ്റും പെട്ടെന്ന് ഈ അവസ്ഥ സംഭവിച്ചേക്കാം. മറ്റ് ചിലപ്പോള്‍ ദീര്‍ഘകാല ശാരീരിക അസുഖങ്ങള്‍, തകരാറുകള്‍ എന്നിവ നിമിത്തം ക്രമേണയും ഈ അവസ്ഥ സംജാതമാകാം. എരിവുള്ള ആഹാരം ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ചൈനയില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. പതിവായി അമ്ബത് ഗ്രാമില്‍ കൂടുതല്‍ മുളക് കഴിക്കുന്നവര്‍ക്കാണ് ഇത് ഉണ്ടാകാന്‍ സാധ്യതയെന്ന് പഠനം പറയുന്നു. ജേര്‍ണല്‍ നുട്രിയന്റ്സില്‍ ഇത് സംബന്ധിച്ച്‌ പഠനം പ്രസിദ്ധീകരിച്ചി രിക്കുന്നത്. പൊതുവേ പ്രായമേറിയവരിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും 65 വയസ്സിനു താഴെയുള്ളവരിലും മേധാക്ഷയം കണ്ടുവരാറുണ്ട്. ഹാര്‍വാഡ് സര്‍വ്വകലാശാലയുടെയും അല്‍ഷിമേഴ്‌സ് യൂറോപ്പ് കണ്‍സോര്‍ഷ്യത്തിന്റെയും നേതൃത്വത്തില്‍ അടുത്ത കാലത്ത് നടന്ന ഒരു കണക്കെടുപ്പ് പ്രകാരം അര്‍ബുദം കഴിഞ്ഞാല്‍ മുതിര്‍ന്നവരെ ഏറ്റവുമധികം ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് മേധാക്ഷയം.

Related News