Loading ...

Home USA

ടെക്‌സസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി; മുന്നറിയിപ്പുകള്‍ അവഗണിച്ചു ട്രംമ്പ് സംഭവ സ്ഥലം സന്ദര്‍ശിക്കും

എല്‍പാസോ: എല്‍പാസോ വാള്‍മാര്‍ട്ടിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആഗസ്റ്റ് 5 തിങ്കളാഴ്ച 22 ആയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ഒരാളും തിങ്കളാഴ്ച രാവിലെ മറ്റൊരാളും മരണമടഞ്ഞു. രണ്ടുപേര്‍ കൂടി ഗുരുതരാവസ്ഥയില്‍ ഉണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഇതിനിടെ വെടിവയ്പ്പ് നടന്ന സ്ഥലം സന്ദര്‍ശിക്കുന്നതിനുള്ള തീരുമാനം പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു. ഡമോക്രാറ്റിക് പ്രതിനിധികള്‍ ട്രംപിന്റെ സന്ദര്‍ശിനത്തെ എതിര്‍ത്തിരുന്നു.  ഇത് അവഗണിച്ചാണ് ആഗസ്റ്റ് 7 ബുധനാഴ്ച എത്തുമെന്ന് അറിയിച്ചത്.

ഇന്ന് രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തില്‍ ഗണ്‍വയലന്‍സ് ഒഴിവാക്കുന്നതിനുള്ള നാലിന പരിപാടികള്‍ ട്രംപ് പ്രഖ്യാപിച്ചു. എല്‍പാസോയില്‍ നടന്നത് വംശീയവിദ്വേഷമൂലമുണ്ടായ ആക്രമണമാണെന്നും ഇതു മാറണമെന്നും ട്രംപ് പറഞ്ഞു. സംഭവത്തെ അതിശക്തമായ ഭാഷയില്‍ ട്രംപ് അപലപിക്കുകയും ചെയ്തു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും പ്രസിഡന്റിനൊപ്പം ഉണ്ടായിരന്നു. ഗണ്‍വയലന്‍സ് അവസാനിപ്പിക്കുന്നതിന് ഡമോക്രാറ്റിക്- റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സഹകരണം ട്രംപ് അഭ്യര്‍ഥിച്ചു. ഗണ്‍വയലന്‍സിനുള്ള സാധ്യതകളെ കണ്ടെത്തുന്നതിനും, മുന്നറിയിപ്പുകളെ കുറിച്ചു മനസ്സിലാക്കുന്നതിനും കഴിയണം. മാനസീക രോഗികളുടെ കൈകളില്‍ തോക്കുകള്‍ എത്താതിരിക്കുന്നതിനും മെന്റല്‍ ഹെല്‍ത്ത് നിയമങ്ങളില്‍ ഭേദഗതികള്‍ നടത്തണമെന്നും ട്രംപ് നിര്‍ദേശിച്ചു.

Related News