Loading ...

Home Africa

ആത്മാവില്‍ പ്രഭയുള്ളവരായി ജീവിക്കുക: സണ്ണിസ്റ്റീഫന്‍

ജോഹന്നസ്ബര്‍ഗ് : “ഒരു ദിവസംകൊണ്ടല്ല റോമാ നഗരം പണിയപ്പെട്ടത് ഒരു ദിവസംകൊണ്ടല്ല റോമാ നഗരം ജീര്‍ണിച്ചതും ആകാശത്തു നിന്നു വീണാല്‍ പിന്നെ നക്ഷത്രങ്ങളില്ല കരിക്കട്ട മാത്രം. ചെറിയ കാര്യങ്ങളിലുള്ള അവിശ്വസ്തതയില്‍ നിന്നാണ് വീഴ്ച്ചകളൊക്കെ ആരംഭിക്കുന്നത്. ചെറിയ കാര്യങ്ങളില്‍ വിശ്വസ്തത പുലര്‍ത്തുന്നവരെയാണ് വലിയ കാര്യങ്ങള്‍ക്കായി ദൈവം കരുതിവയ്ക്കുന്നത്. കളിച്ചും, ചിരിച്ചും, പ്രണയിച്ചും പ്രാര്‍ഥിച്ചുമൊക്കെ മനോഹരമാക്കേണ്ട കുടുംബജീവിതാനുഭവത്തെ ഓര്‍മ്മിച്ചെടുക്കാന്‍പോലും ഭയപ്പെടുന്ന വിധത്തില്‍ ഭാരപ്പെടുത്താതെ, അനന്യമായ ആന്തരിക ജീവിത പ്രകാശമനുഭവിച്ച്, ജീവന്‍റെ സമൃദ്ധിഘോഷിച്ച്, കുടുംബജീവിതം ഒരു ആത്മീയ ആഘോഷമായിമാറ്റി, സുകൃതസുഗന്ധമുള്ളവരായി ജീവിക്കാനുള്ള ഒരുക്കത്തിന്‍റെ കാലമാണ് നോമ്പുകാല” മെന്ന് ജോഹന്നസ്ബര്‍ഗ് സലേഷ്യന്‍ പ്രോവിന്‍ഷ്യല്‍ ദേവാലയത്തില്‍ നോമ്പുകാലത്തോടനുബന്ധിച്ചു നടന്ന കുടുംബനവീകരണ ധ്യാനത്തില്‍ ലോകപ്രശസ്ത കുടുംബപ്രേഷിതനും ഫാമിലി കൌണ്‍സിലറും വചനപ്രഘോഷകനും ജീവകാരുണ്യ പ്രവര്‍ത്തകനും ദി വേള്‍ഡ് പീസ്‌ മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ ശ്രീ.സണ്ണി സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു.

“ദൈവമെന്ന ലഹരിയെക്കുറിച്ചു ഭൂമിയോട് പറയേണ്ടവര്‍ അതിനേക്കാള്‍ചെറിയ ലഹരിയില്‍ കുരുങ്ങിക്കൂടാ. സാധാരണ ജീവിതത്തില്‍ നിന്നു ആത്മീയ ലഹരി പടിയിറങ്ങിപ്പോയവര്‍ക്കാണ് കൃത്രിമ ലഹരിയെ ആശ്രയിക്കേണ്ടിവരുന്നത്. അധികാരവും, അഹങ്കാരവും ആഡംബരവുമെല്ലാം ഒരുതരം ലഹരിയാണ്. ഇവയെല്ലാം നമ്മെ ദൈവത്തില്‍നിന്നകറ്റുന്നു. ചോദ്യംചെയ്യപ്പെടാനാവാത്ത വിശ്വാസ്യതയോടെ, വാഴ്വിന്‍റെ അഗാധരഹസ്യങ്ങള്‍ പറഞ്ഞുകൊടുക്കുവാന്‍ കഴിയുന്ന ആത്മീയപ്രഭയുള്ളവരായി ജീവിക്കുവാനും, ജീവിതം സന്ദേശമായി തീര്‍ക്കുവാനും പ്രതിജ്ഞയെടുത്ത് à´ˆ നോമ്പുകാലം ഫലമുള്ളതാക്കി പ്രകാശമുള്ള ജീവിതം നയിക്കണമെന്നും”  à´¸à´£àµà´£à´¿ സ്റ്റീഫന്‍ തന്‍റെ വചനപ്രഘോഷണശുശ്രൂഷയില്‍ ഉദ്ബോധിപ്പിച്ചു.

റവ ഫാ. വിജിമോന്‍റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധബലി അര്‍പ്പിച്ചു. ശ്രീമതി.കാതറിന്‍ ബാബു, സിജു തോമസ്‌, റോബി വേങ്ങാന്‍തറ എന്നിവര്‍ ധ്യാനശുശ്രുഷാക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡോ.ജോ എരുമേട നന്ദി പറഞ്ഞു. റിപ്പോര്‍ട്ട്: കെ ജെ ജോണ്‍

Related News