Loading ...

Home USA

സിറിയ: ആഭ്യന്തരയുദ്ധം അവസാനിക്കുമെന്ന് ഒബാമ

വാഷിങ്ടണ്‍: സിറിയയില്‍ അര്‍ധരാത്രിയോടെ പ്രാബല്യത്തില്‍ വരുന്ന വെടിനിര്‍ത്തല്‍ കരാറിന് ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ. അതേസമയം, കരാറിന്‍െറ സമ്പൂര്‍ണവിജയത്തിന് ആക്രമണങ്ങള്‍ നിര്‍ത്തിവെക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിലൂടെ മാത്രമേ ഐ. എസിനെ തോല്‍പിക്കാന്‍ കഴിയുകയുള്ളൂ. അഞ്ചാംവര്‍ഷത്തിലേക്ക് കടന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യയും യു.എസും ധാരണയിലത്തെുകയായിരുന്നു. വിമതരും ബശ്ശാര്‍ സര്‍ക്കാറും അനുകൂലിച്ചതോടെയാണ് കരാര്‍ പ്രാബല്യത്തിലാവാന്‍ സാഹചര്യമൊരുങ്ങിയത്.വെടിനിര്‍ത്തല്‍ പ്രാബല്യത്തിലാവുന്നതോടെ സമാധാന ചര്‍ച്ച പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണ് യു.എന്‍. അതിനിടെ, രാജ്യത്തെ പല മേഖലകളിലും ഡമസ്കസില്‍ ആക്രമണം തുടരുകയാണ്. കിഴക്കന്‍ ഡമസ്കസിലെ ദൂമയിലെ വിമതകേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ചാണ് വ്യോമാക്രമണം.മേഖലയില്‍ 10 ലേറെ ആക്രമണങ്ങള്‍ നടന്നതായി മനുഷ്യാവകാശ സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമതകേന്ദ്രങ്ങളിലൊന്നായ ഗൗതയിലും ഹിംസ് പ്രവിശ്യയിലും ഹമായിലും സര്‍ക്കാര്‍ സൈന്യം ബോംബിട്ടതായി റിപ്പോര്‍ട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ലതാകിയയിലും സര്‍ക്കാര്‍ പോരാട്ടം രൂക്ഷമാണ്.

Related News