Loading ...

Home Australia/NZ

സിഡ്നിയിൽ ട്രെയിൻ സർവീസ് താറുമാറായി; യാത്രക്കാർ ദുരിതത്തിലായി

സിഡ്‌നിയിൽ ഒരു ട്രെയിൻ ബ്രേക്‌ഡൗൺ ആയതിനെത്തുടർന്ന് നഗരത്തിലെ ട്രെയിൻ സ്തംഭിച്ചു. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിലായി. സിഡ്‌നിയിലെ ടൗൺ ഹാൾ സ്റ്റേഷനിലാണ് ഒരു ട്രെയിൻ ബ്രേക്ക് ഡൗൺ ആയത്. ഇതോടെ ടൗൺ ഹാളിനും വടക്കൻ സിഡ്‌നിയ്ക്കും ഇടയിലുള്ള നോർത്ത് ഷോർ ലൈൻ പൂർണമായും അടച്ചിടേണ്ടി വന്നു. രാവിലെ 5.20 നാണ് ലൈൻ അടച്ചത്. ട്രെയിൻ ബ്രേക്ക്ഡൗൺ ആയതോടെ യാത്രക്കാർക്ക് വിൻയാർഡിൽ ഇറങ്ങി ട്രെയിൻ സർവീസിന് പകരമായുള്ള ബസ്സിൽ യാത്ര തുടരേണ്ടി വന്നു. à´‡à´¤àµ T1 വെസ്റ്റേൺ ലൈൻ, T2 ഇന്നർ -വെസ്റ്റ്, ലെപ്പിങ്ങ്ടൺ ലൈൻ, T3 ബാങ്ക്സ്‌ടൗൺ, T8 എയർപോർട്ട്, T9 നോർത്തേൺ ലൈൻ എന്നീ ലൈനുകളിൽ ഓടുന്ന ട്രെയിനുകളുടെ സർവീസുകളെയും സാരമായി ബാധിച്ചു. ഇതോടെ രാവിലെ മുതൽ തൊഴിലിടങ്ങളിലേക്കും വിമാനത്താവളത്തിലേക്കും മറ്റും യാത്ര ചെയ്യാനായി ട്രെയിൻ കാത്തുനിന്നവർ ദുരിതത്തിലായി. ട്രെയിൻ സ്റ്റേഷനുകളും ബസ് സ്റ്റോപ്പുകളും എല്ലാം യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാവിലെ മുതൽ നേരിടുന്ന പ്രശനം സാങ്കേതിക വിദഗ്ധർ പരിഹരിച്ചുവെങ്കിലും ട്രെയിൻ സർവീസ് സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. à´ªà´² സ്ഥലങ്ങളിലേക്കും ട്രെയിനിന് പകരമായി ബസ്സുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇവിടെയും വൻ തിരക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. ഇത് സാധാരണ ബസ് സർവീസുകളെയും ബാധിച്ചിട്ടുണ്ട്. പ്രശ്നത്തിന്റ അടിസ്ഥാന കാരണത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് സിഡിനി ട്രെയിൻസ് അറിയിച്ചു. à´µà´¿à´®à´¾à´¨à´¤àµà´¤à´¾à´µà´³à´¤àµà´¤à´¿à´²àµ‡à´•àµà´•àµ‹ മറ്റ് അത്യാവശ്യ സ്ഥലങ്ങളിലേക്കോ യാത്രകൾ ചെയ്യുന്നവർ ട്രെയിനിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് സിഡ്നി ട്രെയിൻസ് അറിയിച്ചു. ട്രെയിൻ സർവീസുകൾ സ്തംഭിച്ചതോടെ ടിക്കറ്റ് നിരക്ക് റീഫണ്ട് ചെയ്യണമെന്നും നഷ്ടപരിഹാരം നൽകണമെന്നും മറ്റും ആവശ്യപ്പെട്ട് യാത്രക്കാർ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

Related News