Loading ...

Home USA

ക്ലിപ്‌റ്റോമാനിയ ബാധിച്ച ട്രമ്പിന്റെ മുന്‍ വ്യാപാരപങ്കാളി അറസ്റ്റില്‍

ന്യൂയോര്‍ക്ക്: വിമാനതാവളത്തില്‍ നിന്നും ലഗേജ് മോഷ്ടിച്ചതിന് ട്രമ്പിന്റെ മുന്‍ ബിസിനസ് പങ്കാളിയും ഇന്ത്യന്‍ വംശജനുമായ ദിനേഷ് ചൗള അറസ്റ്റിലായി. ചൗള ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥനാണ് ഇയാള്‍. മെഫിസ് വിമാനതാവളത്തില്‍ നിന്നും ഇത്തരത്തില്‍ പരാതി ലഭിച്ച് പരിശോധിച്ചപ്പോഴാണ് ചൗളയുടെ കാറില്‍ നിന്നും  മോഷ്ടിക്കപ്പെട്ട ലഗേജ് കണ്ടെത്തിയത്. തുടര്‍ന്ന് ഇത്തരത്തില്‍ നിരവധി ലഗേജുകളുടെ അവശിഷ്ടങ്ങള്‍ കാറില്‍ നിന്നും കണ്ടെത്തി. സ്യൂട്ട്‌കേസ് മോഷ്ടിച്ച് കാറില്‍ വയ്ക്കുകയും തുടര്‍ന്ന് യാത്രതുടരനായി വിമാനത്തിലേയ്ക്ക് കയറാനാഞ്ഞപ്പോഴാണ് ചൗള അറസ്റ്റിലായത്. ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ലഗേജ് കാണുമ്പോള്‍ മോഷ്ടിക്കണമെന്നു തോന്നുന്നുവെന്നും അപ്പോള്‍ ലഭിക്കുന്ന സന്തോഷത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ഏതാണ്ട് 4000 ഡോളറിന്റെ ലഗേജുകള്‍ ഇതിനകം ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ചൗള പറയുന്നത് സത്യമാണോ എന്നറിയാന്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അധികൃതര്‍. ദിനേശ് ചൗളയുടേയും സഹോദരന്‍ സുരേഷ് ചൗളയുടേയും ഉടമസ്ഥതയില്‍ ഒരു വലിയ ഹോട്ടല്‍ നിര തന്നെ യു.എസിലുണ്ട്.

Related News