Loading ...

Home USA

ഹൂസ്റ്റണില്‍ കനത്ത മഴയും വെള്ളപ്പൊക്കവും; 'ഹൗ​ഡി മോ​ദി' പ്രതിസന്ധിയില്‍

വാഷിംഗ്ടണ്‍ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനിരിക്കുന്ന ഹൂസ്റ്റണില്‍ കനത്ത മഴയും, വെള്ളപ്പൊക്കവും. ഹൂസ്റ്റണിലാണ് അതിവിപുലമായ 'ഹൗഡി മോദി' എന്ന പരിപാടി ഒരുക്കിയിരിക്കുന്നത്. കനത്ത മഴയെ തുടര്‍ന്ന് പരിപാടിയുടെ നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഹൂസ്റ്റണില്‍ അടിയന്തരാവസ്ഥയാണ് നിലനില്‍ക്കുന്നതെങ്കിലും പരിപാടി തടസംകൂടാതെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഇമെല്‍ഡ കൊടുങ്കാറ്റിനെ തുടര്‍ന്ന് ടെക്സസ് ഗവര്‍ണര്‍ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 50,000ത്തിലധികം ഇന്ത്യന്‍ വംശജരാണ് പരിപാടിക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related News