Loading ...

Home celebrity

അമിതാഭ്‌ ബച്ചനെ ഇന്ത്യയുടെ രാഷ്‌ട്രപതി ആക്കണമെന്ന്‌ ആവശ്യം

പാട്‌ന: ബോളിവുഡ്‌ സൂപ്പര്‍താരം അമിതാഭ്‌ ബച്ചനെ ഇന്ത്യയുടെ അടുത്ത രാഷ്‌ട്രപതി ആക്കണമെന്ന്‌ ആവശ്യം. ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹയാണ്‌ ആവശ്യവുമായി രംഗത്തെത്തിയത്‌. രാജ്യത്തിന്റെ 'കള്‍ച്ചറല്‍ ഐക്കണാണ്‌' അമിതാഭ്‌ ബച്ചനെന്നും അദ്ദേഹം രാഷ്‌ട്രപതിയാകുന്നത്‌ അഭിമാനകരമായ കാര്യമാണെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.സാമൂഹികവും സാംസ്‌കാരികവുമായ മേഖലകളില്‍ തന്റേതായ വ്യക്‌തിമുദ്ര പതിപ്പിച്ചയാളാണ്‌ ബച്ചന്‍. അദ്ദേഹം പ്രസിഡന്റാകുന്നത്‌ ഇന്ത്യയുടെ യശസ്സ്‌ ഉയര്‍ത്തും. അതിനാല്‍ അടുത്ത രാഷ്‌ട്രപതിയായി അമിതാഭ്‌ ബച്ചനെ പരിഗണിക്കണം എന്നുമാണ്‌ ശത്രുഘ്‌നന്‍ സിന്‍ഹ മുന്നോട്ടുവച്ച ആവശ്യം. എന്നാല്‍ സിന്‍ഹയുടെ ആവശ്യമറിച്ച ബച്ചന്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ പേരുതന്നെ രാഷ്‌ട്രപതിയുടെ സ്‌ഥാനത്തേയ്‌ക്ക് നിര്‍ദേശിക്കുകയാണ്‌ ചെയ്‌തത്‌.പക്ഷേ ബച്ചന്റെ പ്രതികരണത്തില്‍നിന്നും നിലപാട്‌ മാറ്റാന്‍ സിന്‍ഹ തയ്യാറായില്ല. ബച്ചന്റെ പ്രതികരണത്തില്‍ തനിക്ക്‌ സന്തോഷമുണ്ടെന്നും എന്നാല്‍ അദ്ദേഹം തന്നെ പ്രസിഡന്റാകണം എന്നാണ്‌ തന്റെ ആഗ്രഹമെന്നും സിന്‍ഹ നിലപാടില്‍ ഉറച്ചുനിന്നു. നിരവധി സിനിമകളില്‍ ബിഗ്‌ ബിക്കൊപ്പം സിന്‍ഹ വേഷമണിഞ്ഞിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു നാളുകളായി ഇരുവര്‍ക്കുമിടയില്‍ നേരിയ അകല്‍ച്ചയുണ്ടായിരുന്നു. ഈ അകല്‍ച്ചയ്‌ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രതികരണം.

Related News