Loading ...

Home USA

ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്റെ വിജയത്തെ അനുസ്മരിക്കാനുള്ള ദിവസം; ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്

വാഷിംഗ്ടണ്‍ : അമേരിക്കയില്‍ വസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ വംശജര്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദീപാവലി ആശംസകള്‍. അമേരിക്കയില്‍ ദീപാവലി ആഘോഷത്തിനായി ദീപം തെളിയിക്കുമ്ബോള്‍ അത് തെളിയിക്കുന്നത് രാജ്യത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ ഓര്‍മ്മപ്പെടുത്തലാണെന്നും ട്രംപ് തന്റെ ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യന്‍ വംശജര്‍ക്കൊപ്പം ട്രംപ് വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചിരുന്നു. തങ്ങളുടെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന അവകാശങ്ങള്‍ക്കൊപ്പം താനും തന്റെ സര്‍ക്കാരും സംരക്ഷിക്കുമെന്നും എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച്‌ ആരാധന നടത്താന്‍ കഴിയുമെന്നും ട്രംപ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു. താനും മെലാനിയായും എല്ലാ ഇന്ത്യക്കാര്‍ക്കും സന്തോഷവും ആശംസകളും നേരുന്നുവെന്നും ഇരുട്ടിനെതിരെയുള്ള പ്രകാശത്തിന്റെ വിജയത്തെ അനുസ്മരിക്കാനുള്ളതാണ് ഈ ദിവസമെന്നും ട്രംപ് പറഞ്ഞു.

Related News