Loading ...

Home health

ആയുര്‍വേദ ഡോക്​ടര്‍മാര്‍ക്ക്​ അവാര്‍ഡ്​ പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പ്​ ഏ​ര്‍​​പ്പെ​ടു​ത്തി​യ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​​െന്‍റ 2018-19 വ​ര്‍​ഷ​ത്തെ മി​ക​ച്ച ആ​യു​ര്‍​വേ​ദ ഡോ​ക്​​ട​ര്‍​മാ​ര്‍​ക്കു​ള്ള അ​വാ​ര്‍​ഡു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു.ഡോ. ​കെ.​വി. രാ​മ​ന്‍​കു​ട്ടി അ​ഷ്​​ടാം​ഗ​ര​ത്​​ന അ​വാ​ര്‍​ഡി​നും ഡോ. ​എം.​ആ​ര്‍. വാ​സു​ദേ​വ​ന്‍ ന​മ്ബൂ​തി​രി​ ധ​ന്വ​ന്ത​രി അ​വാ​ര്‍​ഡി​നും ഡോ. ​പ്രി​യ ദേ​വ​ദ​ത്ത​്​ വാ​ഗ്​​ഭ​ട അ​വാ​ര്‍​ഡി​നും ഡോ. ​രോ​ഷ്​​നി അ​നി​രു​ദ്ധ​നും ഡോ. ​പ്ര​കാ​ശ്​ മം​ഗ​ല​ശ്ശേ​രി​യും ആ​ത്രേ​യ അ​വാ​ര്‍​ഡി​നും ഡോ. ​ഷ​ര്‍​മ​ദ്​ ഖാ​ന്‍​ ഭാ​ര​തീ​യ ചി​കി​ത്സ വ​കു​പ്പി​ലെ മി​ക​ച്ച ഡോ​ക്​​ട​ര്‍​ക്കു​ള്ള ച​ര​ക അ​വാ​ര്‍​ഡി​നും അ​ര്‍​ഹ​രാ​യി. തൈ​ക്കാ​ട്ടു​ശേ​രി വൈ​ദ്യ​ര​ത്​​നം ആ​യു​ര്‍​വേ​ദ ഫൗ​ണ്ടേ​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചീ​ഫ്​ മെ​ഡി​ക്ക​ല്‍ ഒാ​ഫി​സ​റാ​ണ്​ ഡോ. ​കെ.​വി. രാ​മ​ന്‍​കു​ട്ടി. ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ മു​ന്‍ ഡ​യ​റ​ക്​​ട​റാ​ണ്​ ഡോ. ​എം.​ആ​ര്‍. വാ​സു​ദേ​വ​ന്‍. ഡോ. ​പ്രി​യ ദേ​വ​ദ​ത്ത്​ ഒൗ​ഷ​ധ സ​സ്യ ബോ​ര്‍​ഡ്​ അം​ഗ​മാ​ണ്. ക​ണ്ണൂ​ര്‍ സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ കോ​ള​ജ്​ കൗ​മാ​ര ഭൃ​ത്യ​വി​ഭാ​ഗം മേ​ധാ​വി​യാ​ണ്​ ഡോ. ​രോ​ഷ്​​നി അ​നി​രു​ദ്ധ​ന്‍.കോ​ട്ട​ക്ക​ല്‍ വി.​പി.​എ​സ്.​വി ആ​യു​ര്‍​വേ​ദ കോ​ള​ജ്​ കാ​യ ചി​കി​ത്സ​വി​ഭാ​ഗം പ്ര​ഫ​സ​റാ​ണ്​ ഡോ. ​പ്ര​കാ​ശ്. തി​രു​വ​ന​ന്ത​പു​രം ചേ​ര​മാ​ന്‍ തു​രു​ത്ത്​ സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദ ഡി​സ്​​പെ​ന്‍​സ​റി ഒാ​ഫി​സ​റാ​യി ജോ​ലി നോ​ക്കു​ക​യാ​ണ്​ ഡോ. ​ഷ​ര്‍​മ​ദ്​ ഖാ​ന്‍.അ​വാ​ര്‍​ഡു​ക​ള്‍ ബു​ധ​നാ​ഴ്​​ച തി​രു​വ​ന​ന്ത​പു​രം മാ​സ്​​ക​റ്റ്​ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ സ​മ്മാ​നി​ക്കും.

Related News