Loading ...

Home Gulf

കുവൈത്തില്‍ പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിന് തുടക്കം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ പാ​ര്‍​ല​മ​ന്‍റി​ന്‍റെ ശൈ​ത്യകാ​ല സ​മ്മേ​ള​ന​ത്തി​ന് ആ​വേ​ശോ​ജ്ജ്വ​ല തു​ട​ക്കം. അ​മീ​ര്‍ ശൈ​ഖ്​ സ​ബാ​ഹ്​ അ​ല്‍ അ​ഹ്​​മ​ദ്​ അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹി​​ന്‍റ ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗ​ത്തോ​ടെ തു​ട​ങ്ങി​യ സെ​ഷ​നി​ല്‍ നി​ര​വ​ധി പ്ര​ധാ​ന അ​ജ​ണ്ട​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബി​ദൂ​നി പു​നഃ​ര​ധി​വാ​സ​മു​ള്‍​പ്പെ​ടെ​യു​ള്ള സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​ണ് അ​ജ​ണ്ട​യി​ലു​ള്ള​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് നി​യ​മം പാ​സാ​വു​ക​യാ​ണെ​ങ്കി​ല്‍ ബി​ദൂ​നി​ക​ളു​ടെ പ്ര​ശ്​​ന​ങ്ങ​ള്‍ ഒ​രു വ​ര്‍​ഷ​ത്തി​ന​കം പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. രാ​വി​ലെ 10 മ​ണി​ക്കാ​ണ് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ച​ത്. സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക, പാ​ര്‍ല​മ​ന്‍റ്​ നി​രീ​ക്ഷ​ക​നെ തെ​ര​ഞ്ഞെ​ടു​ക്കു​ക, ഓ​ഡി​റ്റ് ബ്യൂ​റോ പ്ര​സി​ഡ​ന്‍റ് നോ​മി​നേ​ഷ​ന്‍, സ്​​റ്റാ​ന്‍​ഡി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക, ഇ​ട​ക്കാ​ല സ​മി​തി രൂ​പ​വ​ത്​​ക​ര​ണ​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കു​ക, പു​തി​യ ന​വീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും ഈ ​സെ​ഷ​ന്‍റെ അ​ജ​ണ്ട​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Related News