Loading ...

Home Gulf

പൊതുമാപ്പ് നല്‍കി അമീരി: കുവൈറ്റില്‍ പ്രവാസികള്‍ ഉള്‍പെടെ 100 തടവുകാര്‍ ജയില്‍ മോചിതരായി

കുവൈറ്റ് സിറ്റി:കുവൈറ്റിന്റെ 61-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്‌ 1080 തടവുകാര്‍ക്ക് അമീരിയുടെ പൊതുമാപ്പ്.
ശിക്ഷാ ഇളവില്‍ 200 പേരെ മോചിപ്പിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 100 തടവുകാര്‍ക്ക് ഉടനെ പുറത്തിറങ്ങാന്‍ സാധിച്ചു. 530 തടവുകാരുടെ പിഴകളും ബോന്‍ഡുകളും റദ്ദാക്കിയിട്ടുണ്ട്. 350 തടവുകാര്‍ക്ക് മേല്‍ ഏര്‍പെടുത്തിയിട്ടുള്ള ചില നിബന്ധനകളില്‍ ഇളവ് അനുവദിക്കുകയും ചെയ്യും.കഴിഞ്ഞ ദിവസം ജയില്‍ മോചിതരായ സ്വദേശികളെ രാവിലെ സുലൈബിയ സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ബന്ധുക്കളെത്തി സ്വീകരിച്ചു. മോചിതരാവുന്നവരില്‍ 70 പേര്‍ സ്വദേശികളും 130 പേര്‍ പ്രവാസികളുമാണ്.
ജയില്‍ മോചിതരാക്കപ്പെടുന്ന പ്രവാസികളെ ഉടന്‍ തന്നെ അവരുടെ സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനാണ് തീരുമാനം. ഇതിനായി ഡീപോര്‍ടേഷന്‍ സെന്ററുകളിലേക്ക് അയക്കും. സ്വദേശികള്‍ മോചിതരായാലും യാത്രാ വിലക്കുണ്ടാകും.
കുവൈറ്റില്‍ ഈ വര്‍ഷം ഫെബ്രുവരിയിലും പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നു. വിദേശികളും സ്വദേശികളും ഉള്‍പെടെ 350 തടവുകാരാണ് ഇളവുകള്‍ക്ക് അര്‍ഹത നേടിയത്. പ്രത്യേക സമിതിയുടെ തീരുമാനം അമീരി ദിവാന്‍ അംഗീകരിച്ചതോടെ പ്രവാസികള്‍ ഉള്‍പെടെ 100 പേര്‍ ജയില്‍ മോചിതരായി.

Related News