Loading ...

Home Gulf

റമദാന്‍; 210 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഷാര്‍ജ ഭരണാധികാരി

തടവുകാരെ മോചിപ്പിക്കുവാന്‍ ഉത്തരവുമായി ഷാര്‍ജ ഭരണാധികാരി. റമദാന്‍ മാസത്തോടനുബന്ധിച്ച്‌ തടവുകാരെ മോചിപ്പിക്കുവാനാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടിരിക്കുന്നത്. ഇത് പ്രകാരം 210 തടവുകാരെയാണ് മോചിപ്പിക്കുക.തടവുകാരുടെ കുടുംബത്തില്‍ സന്തോഷം നല്‍കുന്ന നടപടിയായിരിക്കും ഇതെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി പറഞ്ഞു.

Related News