Loading ...

Home Gulf

സൗദിയില്‍ റോഡ് അപകടമരണങ്ങളില്‍ ഗണ്യമായ കുറവ്: ഗതാഗത മേഖലയില്‍ ആരംഭിച്ച പദ്ധതികളുടെ വിജയമെന്ന് മന്ത്രാലയം

റിയാദ്: സൗദിയില്‍ റോഡപകടങ്ങള്‍ മൂലമുണ്ടാവുന്ന മരണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ഗതാഗത മന്ത്രാലയം.സൗദിയിലെ വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതികളുടെ ഭാഗമായാണ് അപകട മരണനിരക്ക് കുറഞ്ഞത്. അഞ്ച് വര്‍ഷത്തിനിടെ മരണനിരക്ക് പകുതിയായി കുറഞ്ഞെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
റോഡപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും വളരെ മുന്നിലായിരുന്ന സൗദി. അഞ്ച് വര്‍ഷം മുമ്പ് പ്രതിവര്‍ഷം ഒരു ലക്ഷം പേര്‍ക്ക് 28.8 എന്ന തോതിലായിരുന്ന മരണ നിരക്ക്. എന്നാല്‍ ഇന്ന് അത് 13.3 എന്ന തോതിലേക്ക് കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു.സൗദിയിലെ വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഗതാഗത സുരക്ഷാ കമ്മിറ്റി രൂപീകരിച്ചാണ് സുരക്ഷാ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലായിരുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനം. മരണ നിരക്കില്‍ വലിയ തോതില്‍ ഇനിയും കുറക്കുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യം. അഞ്ച് വര്‍ഷം മുമ്പ് വരെയുണ്ടായിരുന്ന മരണ നിരക്ക് പകുതിയായി കുറക്കുന്നതിന് ട്രാഫിക് മേഖലില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ സഹായിച്ചതായി ഗതാഗത ലോജിസ്റ്റിക്‌സ് കാര്യ മന്ത്രി എഞ്ചിനിയര്‍ സ്വാലിഹ് അല്‍ജാസിര്‍ വ്യക്തമാക്കി.

Related News