Loading ...

Home Gulf

ഷാ​​ര്‍​​ജ​​യു​​ടെ മ​​നോ​​ഹാ​​രി​​ത ആ​​സ്വ​​ദി​​ക്കാം; ക​​ല്‍​​ബ​​യി​​ലെ ക്ലോ​​ക്ക് ട​​വ​​ര്‍ തു​​റ​​ന്നു

ഷാര്‍ജ: ഷാര്‍ജയുടെ മനോഹാരിത ആസ്വദിക്കാന്‍ തീരദേശ നഗരമായ കല്‍ബയില്‍ പുതിയ ക്ലോക്ക് ടവര്‍. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ക്ലോക്ക് ടവര്‍ സ്ക്വയര്‍ ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഉപഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി പങ്കെടുത്തു. ക്ലോക്ക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ടവറിന് ചുറ്റുമുള്ള നൂതന ജലധാരകളുടെ ഉദ്ഘാടനവും ശൈഖ് സുല്‍ത്താന്‍ നിര്‍വഹിച്ചു. മണിക്കൂറുകളുടെ എണ്ണത്തെ പ്രതിനിധാനം ചെയ്യുന്ന 12 പ്രധാന ജലധാരകളും മിനിറ്റുകളുടെ എണ്ണത്തെ പ്രതിനിധാനം ചെയ്യുന്ന 60 ഉപ ജലധാരകളുമുണ്ട്. ടവറില്‍ ശൈഖ് ഡോ.സുല്‍ത്താന്‍ പര്യടനം നടത്തി. രണ്ട് ബാല്‍ക്കണികള്‍ ടവറില്‍ ഒരുക്കിയിട്ടുണ്ട്. ആദ്യത്തേത് അഞ്ചാം നിലയില്‍ 33 മീറ്റര്‍ ഉയരത്തിലാണ്. സന്ദര്‍ശകര്‍ക്കുള്ള റസ്റ്റാറന്‍റും ഇവിടെയുണ്ട്. രണ്ടാമത്തെത് സമുദ്രനിരപ്പില്‍നിന്ന് 46 മീറ്റര്‍ ഉയരത്തില്‍. നഗരത്തിന്‍റെയും ചുറ്റുമുള്ള സ്ഥലങ്ങളായ കല്‍ബ തടാകം, യൂനിവേഴ്സിറ്റി എന്നിവയും ഇവിടെ നിന്ന് കാണാം. ഷാര്‍ജ, കല്‍ബ വാണിജ്യ കേന്ദ്രം, ഖുറം റിസര്‍വ്, ചുറ്റുമുള്ള മലനിരകള്‍ എന്നിവയും ഇവിടെ നിന്ന് കാണാന്‍ സാധിക്കും. 60 മീറ്ററാണ് ക്ലോക്ക് ടവറിന്‍റെ ഉയരം. മൊത്തം വിസ്തീര്‍ണം 668 ചതുരശ്ര മീറ്ററും. ഏഴ് നിലകളുണ്ട്. മുകളില്‍ അഞ്ച് മീറ്റര്‍ വ്യാസമുള്ള വലിയ ക്ലോക്ക് നഗരത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും കാണാന്‍ കഴിയും.

Related News